Latest NewsNewsInternational

വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

നോര്‍ത്ത് കരോലിന: വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഇതോടെ പ്രതിസന്ധിയിലായി ജനങ്ങള്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ സര്‍ഫ് സിറ്റിയിലാണ് സംഭവം. ഒക്ടോബര്‍ 7 മുതല്‍ 11 വരെയാണ് വിലക്ക്. വിലക്ക് നാലാം ദിവസം കടന്നതോടെ ജനം ശരിക്കും ബുദ്ധിമുട്ടിലായി. വെള്ളത്തില്‍ ഇരുമ്പിന്റെ അംശം കണ്ടെത്തിയതോടെയാണ് വസ്ത്രങ്ങള്‍ അലക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.

ഇരുമ്പിന്റെ അംശം കൂടുതലുള്ള ജലത്തില്‍ വസ്ത്രങ്ങള്‍ അലക്കിയാല്‍ കേടുവരാനുള്ള സാധ്യതയുള്ളതിനാലാണ് സര്‍ക്കാര്‍ അഞ്ച് ദിവസത്തേക്ക് വസ്ത്രങ്ങള്‍ അലക്കരുതെന്ന് നിര്‍ദേശം നല്‍കിയത്. അതേസമയം വെള്ളം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തിലെ ഇരുമ്പിന്റെ അശം വേഗത്തില്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button