Latest NewsNewsInternational

കൂടത്തായി മരണപരമ്പരയും ജോളിയും പാകിസ്ഥാനിലും ചര്‍ച്ചാ വിഷയം

കോഴിക്കോട് : കൂടത്തായി മരണപരമ്പരയും ജോളിയുടെ ക്രൂരതയുമെല്ലാം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചാ വിഷയം. കൊടുംഭീകരത എന്നുതന്നെയാണ് അവരെല്ലാരും തന്നെ കൂടത്തായിയെ വിഷേശിപ്പിക്കുന്നത്. കൊല നപ്പാക്കിയ രീതിയും അത് നടപ്പിലാക്കാനുള്ള കാലയളവുമാണ് അന്തര്‍ദേശീയ മാധ്യമങ്ങളെ പോലും ഞെട്ടിച്ചിരിക്കുന്നത് . കേരളം നടുങ്ങിയ കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയും ജോളി നടത്തിയ കൊടുംക്രൂരതകളെ കുറിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ‘ദ് ഡോണ്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഉറുദു ഭാഷയിലാണ് കേരളത്തിലെ സീരിയല്‍ കില്ലറായ ജോളിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍. പൊലീസ് അന്വേഷണത്തില്‍ ഇതുവരെ പുറത്തുവന്ന കാര്യങ്ങള്‍ വാര്‍ത്തയിലുണ്ട്

ഇത്രകാലം സംഭവം പുറത്തറിയാതിരുന്നതിലെ അമ്പരപ്പും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, കൊലപാതക പരമ്പരയില്‍ മന്ത്രവാദിക്കും പങ്കുണ്ടെന്ന സൂചനകള്‍ പുറത്തുവന്നു. റോയിയുടെ വസ്ത്രത്തിന്റെ കീശയില്‍നിന്ന് മന്ത്രവാദിയുടെ കാര്‍ഡ് കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കു പുരോഗമിക്കുന്നത്. മന്ത്രവാദി നല്‍കിയ പൊടി സിലിക്കു കൊടുത്തിരുന്നുവെന്നു ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button