Latest NewsNewsCarsAutomobile

പുതിയ ഇലക്ട്രിക്ക് കാർ വിപണിയിൽ എത്തിച്ച് ടാറ്റ

കാത്തിരിപ്പുകൾക്കൊടുവിൽ പുതിയ ഇലക്ട്രിക്ക് കാർ ടിഗോര്‍ ഇ.വി വിപണിയിൽ എത്തിച്ച് ടാറ്റ. ഒറ്റ ചാര്‍ജിങ്ങിലൂടെ 213 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയാണ് കാറിന്റെ പ്രധാന പ്രത്യേകത. ഇലക്ട്രിക് കരുത്തിലേക്ക് മാറിയതോടെ ടിഗോറിന്റെ ലുക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇ.വി ബാഡ്ജിങ്ങ് പതിപ്പിച്ച പുതിയ ഗ്രില്ല്, അലോയി വീലുകള്‍, ഡോറുകളില്‍ ഇ.വി ബാഡ്ജിങ്ങ്, ഫാര്‍ക്ക് ഫിന്‍ ആന്റിന. ഹര്‍മന്‍ സ്റ്റീരിയോ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. രണ്ട് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് അലേര്‍ട്ട് എന്നി സുരക്ഷ സംവിധാനങ്ങളും കാറിൽ ഒരുക്കിയിട്ടുണ്ട്. വേഗം കൂടിയതും കുറഞ്ഞതുമായ രീതിയിൽ കാര് ചാർജ് ചെയ്യാൻ സാധിക്കും.

TIGOR EV

ഇതിന് മുന്‍പ് ഇറങ്ങിയ ടിഗോര്‍ ഇ.വി.യുടെ വില്പന സര്‍ക്കാരിനും ടാക്‌സി ഉടമകള്‍ക്കും മാത്രമായിരുന്നു.പുതിയ ടിഗോര്‍ എല്ലാവര്ക്കും ലഭ്യമാകും. മൂന്ന് വകഭേദങ്ങളിലായെത്തുന്ന ഗോര്‍ ഇ.വിയ്ക്ക് 9.44 ലക്ഷം രൂപ മുതലാണ് ഷോറൂം വില ആരംഭിക്കുക.ആദ്യ പടിയായി ഇന്ത്യയിലെ 30 നഗരങ്ങളിൽ ടാറ്റ ഇലക്ട്രിക് ടിഗോര്‍ എത്തിക്കും. ശേഷം വരും മാസങ്ങളില്‍ രാജ്യത്തുടനീളമെത്തിക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button