Latest NewsNewsInternational

സിഗരറ്റ് ചോദിച്ച് അടുത്തെത്തിയ ആൾ കടന്നുകളഞ്ഞത് യുവാവിന്റെ ആറ് കോടിയുടെ വാച്ചുമായി

പാരിസ്: സിഗരറ്റ് ചോദിച്ച് അടുത്തെത്തിയ ആൾ കടന്നുകളഞ്ഞത് യുവാവിന്റെ ആറ് കോടിയുടെ വാച്ചുമായി. സിഗരറ്റ് വലിക്കാനായി ഹോട്ടലിന് പുറത്തിറങ്ങിയ ജപ്പാന്‍കാരനായ യുവാവിന്റെ കൈയ്യില്‍ ധരിച്ചിരുന്ന വാച്ചാണ് മോഷ്ടാവ് തട്ടിയെടുത്തത്. പാരിസിലെ നെപ്പോളിയന്‍ എന്ന ഫൈവ്സ്റ്റാര്‍ ഹോട്ടലിന് സമീപത്താണ് സംഭവം.

സിഗരറ്റ് ചോദിച്ച് ഒരാള്‍ യുവാവിന് അടുത്തെത്തുകയും പോക്കറ്റില്‍നിന്ന് സിഗരറ്റെടുത്ത് നീട്ടുന്നതിനിടെ ഇയാള്‍ കൈത്തണ്ടയില്‍നിന്ന് വാച്ച് ഊരിയെടുത്ത് കന്നുകളയുകയായിരുന്നു. 770,000 യൂറോ (ഏകദേശം ആറ് കോടി) വിലവരുന്ന റിച്ചാര്‍ഡ് മില്‍ വാച്ചാണ് യുവാവിന്റെ കൈയ്യില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്. രത്‌നങ്ങള്‍ പതിപ്പിച്ച അപൂര്‍വമായ വാച്ചായിരുന്നു ഇത്. വാച്ച് മോഷ്ടിച്ച് കടന്നുകളഞ്ഞയാളുടേത് എന്ന് കരുതുന്ന ഒരു മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് കള്ളനെ പിടികൂടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button