CricketLatest NewsNewsSports

പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹിതനാകുന്നു : വധു സിനിമ താരമെന്നു റിപ്പോർട്ട്

മുംബൈ : പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകാൻ തയ്യാറെടുക്കുന്നു. തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയായ ആശ്രിത ഷെട്ടിയാണ് വധു എന്നാണ് വിവരം. ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഡിസംബർ രണ്ടിന് മുംബൈയിലാകും വിവാഹമെന്നാണ് റിപ്പോർട്ട്.

maneesh-and-ashritha

മനീഷ് പാണ്ഡെ നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയുടെ ക്യാപ്റ്റനാണ്. 2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച പാണ്ഡെ 23 ഏകദിനങ്ങളിലും 31 ട്വന്റി20കളിലും മത്സരിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ റൺവേട്ടയിൽ കേരളത്തിന്റെ വിഷ്ണു വിനോദിനു പിന്നിൽ രണ്ടാം സ്ഥാനത്താന് പാണ്ഡെ. മോഡൽ കൂടിയായ ആശ്രിത ഷെട്ടി തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. ഉദയം എൻഎച്ച് 4, ഒരു കന്നിയും മൂന്ന് കളവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

Read also : അതിഥികളെ സ്വീകരിക്കാന്‍ ടിക്കറ്റ് എക്‌സാമിനര്‍, ആനയിക്കാന്‍ റെയില്‍വേ പോര്‍ട്ടര്‍മാര്‍; ഇനി ആഘോഷങ്ങള്‍ നടത്താം റെയില്‍വേ സ്‌റ്റേഷനിലും

shortlink

Related Articles

Post Your Comments

Related Articles


Back to top button