KeralaLatest NewsNews

പുതിയ ആഭ്യന്തര, വിദേശ, യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് ഐ.ആര്‍.സി.ടി.സി

കൊച്ചി: പുതിയ യാത്രാ പാക്കേജുകളുമായി ഐ.ആര്‍.സി.ടി.സി. ആഭ്യന്തര, വിദേശ, യാത്രാ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുമല, ശ്രീകാളഹസ്‌തി, തിരുച്ചാനൂര്‍ എന്നിവ സന്ദര്‍ശിക്കാവുന്ന നാലു ദിവസത്തെ തിരുപ്പതി യാത്രയ്ക്ക് ട്രെയിന്‍ ടിക്കറ്റ്, ഹോട്ടല്‍ താമസം, വാഹനം, പ്രവേശന ടിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന പാക്കേജിന് 6,550 രൂപ മുതലാണ് നിരക്ക്. ഒക്‌ടോബര്‍ 17ന് യാത്ര പുറപ്പെടും. ഭാരത് ദര്‍ശന്‍ ടൂറിസ്‌റ്റ് ട്രെയിന്‍ യാത്ര നവംബര്‍ നാലിന് പുറപ്പെട്ട് 13ന് മടങ്ങിയെത്തും. പുരി, കൊണാര്‍ക്ക്, കൊല്‍ക്കത്ത, ഗയ, വാരാണസി, പ്രയാഗ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം. 9,450 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഡല്‍ഹി, ആഗ്ര, ജയ്‌പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാവുന്ന ആറുദിന ഗോള്‍ഡന്‍ ട്രയാംഗിള്‍ വിമാനയാത്ര നവംബര്‍ 23ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. ടിക്കറ്റ് നിരക്ക് 27,370 രൂപ മുതലാണ്. സിംഗപ്പൂര്‍-മലേഷ്യ വിമാനയാത്ര നവംബര്‍ 18ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും. ആറുദിവസത്തെ യാത്രയില്‍ ഗാര്‍ഡന്‍സ് ബൈ ദി ബേ, സിംഗപ്പൂര്‍ സിറ്റി ടൂര്‍, സിംഗപ്പൂര്‍ ഫ്ളൈയര്‍, സെന്റോസ ദ്വീപ്, ക്വാലാലംപൂര്‍ സിറ്റി ടൂര്‍ പെട്രോണാസ് ടവര്‍, പുത്രജയ, ബാട്ടുഗുഹ തുടങ്ങിയവ സന്ദർശിക്കും. ടിക്കറ്റ് നിരക്ക് 65,670 രൂപ. കൂടുതൽ വിവരങ്ങൾക്ക് ബുക്കിങ്ങിനും 95678 63245/41/42 എന്ന നമ്പറുകളിൽ ബദ്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button