KeralaLatest NewsNews

കൂടത്തായിയിലെ അഞ്ചു മരണങ്ങളിൽ കൂടി കേസ് എടുത്തു

കോഴിക്കോട് : കൂടത്തായിയിലെ അഞ്ചു മരണങ്ങളിൽ കൂടി കേസ് എടുത്തു. ഷാജുവിന്‍റെ മുന്‍ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ടു താമരശ്ശേരി പോലീസാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍ ഒന്നാം പ്രതിയായി ജോളിയെയും, രണ്ടാം പ്രതിയായി മാത്യുവിനെയുമാണ് ചേർത്തിട്ടുള്ളത്. ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നു എഫ്ഐആറിൽ പറയുന്നു. 2016 ജനുവരി 11-ാണ് സിലി മരിക്കുന്നത്. ഷാജുവിന്‍റെ മകള്‍ ആല്‍ഫൈന്‍റെ കൊലപാതകമുള്‍പ്പടെയുള്ള മൂന്ന് കേസുകളിൽ കോടഞ്ചേരി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

Also read : ജോളിയുമായി പോലീസിന്റെ തെളിവെടുപ്പ്: കീടനാശിനി കുപ്പി കണ്ടെത്തി

ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനായിരുന്നു ജോളിയുടെ യാത്രയെന്ന് പോലീസ് വ്യക്തമാക്കി. ടവര്‍ ഡംപ് പരിശോധനയിലൂടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ജോളി രണ്ടുദിവസം കോയമ്പത്തൂരില്‍ താമസിച്ചിരുന്നു. ഇരുവരും ഒന്നിച്ച് ബാംഗ്ലൂരില്‍ പോയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് രണ്ടു ദിവസം ജോളി കോയമ്പത്തൂരില്‍ പോയതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.

ഓണക്കാലത്ത് ജോളി വീട്ടിലില്ലായിരുന്നെന്ന് മകന്‍ റോമോ പോലീസിന് മൊഴി നല്‍കിയിരുന്നു. കട്ടപ്പനയിലെ വീട്ടിലേക്ക് പോകുകയാണെന്നാണ് ജോളി പറഞ്ഞിരുന്നതെന്നും മകന്‍ പറഞ്ഞിരുന്നു. എന്നാല്‍, ജോളി കട്ടപ്പനയിലെ വീട്ടില്‍ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും അവിടെനിന്ന് കോയമ്പത്തൂരിലേക്കാണ് പോയതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button