Latest NewsNewsIndia

റഫാല്‍ ആയുധ പൂജയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ ആര്‍മി വക്താവ് ആസിഫ് ഗഫൂറിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇസ്ലാമാബാദ് : റഫാല്‍ ആയുധ പൂജയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ ആര്‍മി വക്താവ് ആസിഫ് ഗഫൂറിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.
ആദ്യ റഫാല്‍ ഏറ്റു വാങ്ങിയ ശേഷം യുദ്ധ വിമാനത്തില്‍ ആയുധ പൂജ നടത്തിയ രാജ്നാഥ് സിംഗിന്റെ നടപടി പല തലങ്ങളില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ‘ മതം അനുസരിച്ച് റഫാല്‍ പൂജ നടത്തിയതില്‍ തെറ്റൊന്നുമില്ല, അത് മാനിക്കപ്പെടണം ,ദയവായി ഓര്‍ക്കുക… ഈ യന്ത്രം മാത്രമല്ല അത് കൈകാര്യം ചെയ്യുന്ന ആളുകളുടെ കഴിവ്, അഭിനിവേശം, ദൃഢനിശ്ചയം എന്നിവയും പ്രധാനമാണ്, പാക്കിസ്ഥാന്‍ സേനയും ഇതില്‍ അഭിമാനിക്കുന്നു’ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു.

Read Also : ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നിരവധി മരണം

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗഫൂറിന്റെ പരാമര്‍ശം.

ഒക്ടോബര്‍ എട്ട് വിജയദശമി ദിനത്തിലാണ് ഫ്രഞ്ച് നിര്‍മ്മിതമായ 36 റഫാല്‍ യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേത് പ്രതിരോധമന്ത്രി ഏറ്റവാങ്ങിയത്. ശുഭദിനത്തില്‍ ആയുധ പൂജ നടത്തി. ആയുധ പൂജ നടത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button