Latest NewsNewsIndia

എന്‍.സി.പി – കോണ്‍ഗ്രസ് ലയനം; പ്രതികരണവുമായി ശരദ് പവാറിന്റെ മകള്‍

മുംബൈ: എന്‍.സി.പി – കോണ്‍ഗ്രസ് ലയന വാർത്തകൾ തള്ളി ശരദ് പവാറിന്റെ മകളും എന്‍.സി.പി നേതാവുമായ സുപ്രിയ സുലെ. എന്‍.സി.പി – കോണ്‍ഗ്രസ് ലയനം എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും ജനങ്ങള്‍ക്കായി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പ്രധാനമന്ത്രി മോദിയുടെ തീരുമാനങ്ങള്‍ മറാത്തിയിലേക്ക് തര്‍ജമ ചെയ്യുന്ന പണി മാത്രമാണ് ചെയ്യുന്നതെന്നും സുപ്രിയസുലെ ആരോപിച്ചു.

എന്‍.സി.പി കോണ്‍ഗ്രസില്‍ ലയിക്കുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാവ് സുഷീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. എന്നാൽ അത് അവരുടെ മാത്രം അഭിപ്രായമാണെന്ന് സുപ്രിയസുലെ മാധ്യമങ്ങളോട് വ്യക്തമാക്കി. മുൻപ് ശരദ് പവാറും കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകളെ പരിഹസിച്ച്‌ രംഗത്തെത്തിയിരുന്നു. നിങ്ങള്‍ കരുതുന്നുണ്ടോ ഞാനൊരു വൃദ്ധനാണെന്ന്. ബി.ജെ.പി-ശിവസേന സര്‍ക്കാരിനെ സംസ്ഥാനത്ത് നിന്ന് തൂത്തെറിയുന്നത് വരെ ഞാന്‍ വിരമിക്കില്ല. അതിനായി തനിക്കിപ്പോഴും യുവത്വമാണെന്നുമായിരുന്നു പവർ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button