Latest NewsNewsIndia

മികച്ച നേട്ടവുമായി ബിജെപി : ഈ സംസ്ഥാനത്തെ പാര്‍ട്ടി അംഗത്വവിതരണം ഒരു കോടിയിലേക്ക് എത്തുന്നു 

കൊൽക്കത്ത : പശ്ചിമബംഗാളിൽ നിന്നും വീണ്ടുമൊരു മികച്ച നേട്ടം സ്വന്തമാക്കി ബിജെപി. പശ്ചിമബംഗാളിലെ അംഗത്വവിതരണം ഒരു കോടിയിലേക്ക് എത്തുന്നു. സംസ്ഥാനത്തെ അംഗത്വവിതരണം നവംബറോടെ ഒരു കോടി കടക്കുമെന്ന് പാര്‍ട്ടി നേതാവ് തിഷാര്‍ ഘോഷ് അറിയിച്ചു. അറുപത് ലക്ഷം മെമ്പര്‍ഷിപ്പുകള്‍ എന്നതായിരുന്നു കേന്ദ്രം സംസ്ഥാനഘടകത്തിന് നല്‍കിയ ടാര്‍ജറ്റ്. ശേഷം നാലുമാസത്തിനുള്ളിലാണ് സംസ്ഥാനത്തെ ബിജെപി ഈ നേട്ടം കൈവരിച്ചത്. സംസ്ഥാനത്തൊട്ടാകെ അംഗത്വവിതരണത്തിന്റെ ഭാഗമായി നിരവധി വ്യത്യസ്തത പരിപാടികളാണ് സംഘടിപ്പിച്ചത്. ഇതിലൂടെ ആളുകള്‍ കൂട്ടത്തോടെ പാര്‍ട്ടി അംഗത്വം എടുക്കാന്‍ തയാറായെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

Also read : റഫാല്‍ ആയുധ പൂജയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ ആര്‍മി വക്താവ് ആസിഫ് ഗഫൂറിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജൂലായ് ആറാം തിയ്യതിയായിരുന്നു ബിജെപിയുടെ അംഗത്വവിതരണത്തിന് രാജ്യമാകെ തുടക്കമിട്ടത്. ഓഗസ്ത് 20 ന് അംഗത്വവിതരണം അവസാനിപ്പിച്ചെങ്കിലും ചില സംസ്ഥാനങ്ങള്‍ക്ക് മെമ്ബര്‍ഷിപ്പ് പ്രവര്‍ത്തനം തുടരാന്‍ അനുമതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സംസ്ഥാനങ്ങള്‍ ഡിസംബര്‍ വരെ അംഗത്വ വിതരണ പ്രവര്‍ത്തനം തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button