Latest NewsNewsBusiness

ആശ്വാസമായി ഇന്നത്തെ സ്വർണ്ണ വില : നിരക്കിങ്ങനെ

കൊച്ചി : സംസ്ഥാനത്തു ഇന്ന് നേരിയ രീതിയിൽ സ്വർണ്ണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. പവന് 28,400 രൂപയിലും ഗ്രാമിന് 3,550 രൂപയിലുമായിരുന്നു വ്യാപാരം. ബുധനാഴ്ച സ്വർണ്ണ വില കൂടിയിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വർദ്ധിച്ചത്.

Also read : ഇന്ധന വില കുറയുന്നു : ഇന്നത്തെ നിരക്കിങ്ങനെ

ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ചു ഗ്രാമിന് 3520 രൂപയും പവന് 28,160 രൂപയുമായിരുന്നു വില. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button