Latest NewsNewsCarsAutomobile

കാത്തിരിപ്പുകൾക്ക് വിരാമം : ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒക്ടോബര്‍ 16ന് അവതരിപ്പിക്കും

കാത്തിരിപ്പുകൾക്ക് വിരാമമിട്ടു ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒക്ടോബര്‍ 16-ന് അവതരിപ്പിക്കും. ചേതക് ചിക് എന്ന് പേര് നൽകിയിരിക്കുന്ന സ്കൂട്ടർ അര്‍ബനൈറ്റ് എന്ന ബ്രാന്റിലായിരിക്കും ബജാജ് നിരത്തിലെത്തിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങൾ, ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി എന്നിവയോട് കൂടിയാകും ഇ-സ്കൂട്ടർ എത്തുക.

Also read : ടിക്കറ്റിതര വരുമാനം കൂട്ടാനുള്ള റെയില്‍വെയുടെ തീരുമാനം വിജയകരം : മൂന്ന് മണിക്കൂറിന് കിട്ടിയത് അരലക്ഷം രൂപ

ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ് ലാമ്പ് , ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ്, കോംബി ബ്രേക്ക് എന്നിവ പ്രതീക്ഷിക്കാവുന്ന മറ്റു ഫീച്ചറുകൾ. ജര്‍മന്‍ ഇലക്ട്രിക്ക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായ ബോഷുമായി സഹകരിച്ചാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. വിപണിയിൽ എത്തുമ്പോൾ സ്കൂട്ടറിന് ഏകദേശം ഒരു ലക്ഷം രൂപയായിരിക്കും ഓൺറോഡ് വില എന്നാണ് റിപ്പോർട്ട്.

കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ ബജാജ് അവതരിപ്പിക്കുമെന്നാണ് വിവരം. 2020-ഓടെ ഇലക്ട്രിക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button