Devotional

ഓരോ ദിവസവും എടുക്കേണ്ട വ്രതങ്ങളും അവയുടെ പ്രാധാന്യവും

ആഴ്ചയിലെ ഓരോ ദിവസവും എടുക്കേണ്ട ചില വ്രതങ്ങളുണ്ട്. ഇവ എന്തിനൊക്കെ വേണ്ടിയാണെന്നും എന്താണ് ഇതിന്റെ പ്രാധാന്യമെന്നും നോക്കാം. ഞായറാഴ്ച വ്രതമെടുക്കുന്നത് ഐശ്വര്യത്തിനു വേണ്ടിയാണ്. ശനിയാഴ്ച ഒരിക്കലുണ്ട് വേണം ഞായറാഴ്ച വ്രതമെടുക്കാന്‍. വ്രതമെടുക്കുന്ന ദിവസം ഉപ്പ് എണ്ണ എന്നിവ ഉപേക്ഷിക്കണം. മാത്രമല്ല സൂര്യഭഗവാനെ ധ്യാനിച്ച് ചുവന്ന പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തണം. ശിവക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമാണ്.

തിങ്കളാഴ്ച വ്രതം എടുക്കുന്നത് സ്ത്രീകളാണ്. നല്ല ഭർത്താവിനെ ലഭിക്കാനും ഭര്‍ത്താവിന്റെ അഭിവൃദ്ധിയ്ക്കും വേണ്ടിയാണ് തിങ്കളാഴ്ച വ്രതം. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരിക്കലൂണ് മാത്രമേ പാടുള്ളു. വ്രതമെടുക്കുന്ന ദിവസം രാവിലെ തന്നെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തി ശിവപഞ്ചാക്ഷരീ മന്ത്രം നാമജപവും നടത്തണം.

ജാതകത്തില്‍ ചൊവ്വാ ദോഷമുള്ളവരാണ് ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത്. ദേവി പ്രീതിയും ഹനുമാൻ പ്രീതിയുമാണ് ഫലം. രാവിലെ കുളിച്ച് ദേവീക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തണം. ചൊവ്വാഴ്ച ഒരിക്കലൂണും രാത്രിയില്‍ ലഘു ഭക്ഷണവും കഴിക്കാം.

ബുധനാഴ്ച വ്രതം എടുക്കുന്നത് സര്‍വ്വൈശ്വര്യത്തിനു വേണ്ടിയാണ്. മഹാവിഷ്ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ദര്‍ശനം നടത്തി തുളസിമാല സമർപ്പിക്കാം. ഈ ദിവസം പൂർണമായും ഉപവാസമിരിക്കണം. വ്യാഴാഴ്ച ദിവസം രാവിലെ കുളിച്ച് വ്രതം എടുത്താൽ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിയ്ക്കും. മഞ്ഞപ്പൂക്കള്‍ കൊണ്ട് മഹാവിഷ്ണുവിന് അര്‍ച്ചന നടത്താം.

മംഗല്യ സിദ്ധിയ്ക്ക് സ്ത്രീകള്‍ വെള്ളിയാഴ്ച വ്രതം എടുക്കുന്നത് നല്ലതായിരിക്കും. അതേസമയം ശനി ദോഷങ്ങള്‍ മാറാന്‍ വേണ്ടിയാണ് ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത് . പുലര്‍ച്ചെ കുളിച്ച് അയ്യപ്പക്ഷേത്ര ദര്‍ശനം നടത്തണം. എള്ളു തിരി വഴിപാട് ആയി സമർപ്പിക്കണം. ഉപവാസമോ ഒരിക്കലൂണോ നിര്‍ബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button