KeralaLatest NewsNews

തി​രു​വ​ന​ന്ത​പു​ര​ത്തുണ്ടായ തീപിടിത്തം; തീയണച്ചു, ഒഴിവായത് വന്‍ദുരന്തം

തിരുവനന്തപുരം: മേനംകുളം തുമ്പ കിൻഫ്ര അപ്പാരൽ പാർക്കിലെ ഇൻട്രോയൽ ഫർണിച്ചറിന്‍റെ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. ഇൻട്രോയൽ ഫർണിച്ചറിന്‍റെ മെത്തയുടെ നിർമ്മാണ യൂണിറ്റിലാണ് ഇന്നലെ രാത്രി ഒന്‍പതരയോടു കൂടി തീപിടുത്തം ഉണ്ടായത്. കഴക്കൂട്ടം ടെക്നോപാര്‍ക്കിലുള്ള രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തി ഒരു മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രഥമിക നിഗമനം. പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലേക്ക് തീ പടര്‍ന്ന് പിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല.

Read also: നുഴഞ്ഞുകയറ്റത്തിന് തയ്യാറായി പാക് അധീന കശ്മീരിലെ ക്യാമ്പുകളില്‍ കഴിയുന്നത് അഞ്ഞൂറിലേറെ ഭീകരർ; വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button