Latest NewsNewsInternational

ചൈനീസ് പൗരന്മാർക്ക് ഇ-വിസ നിയമങ്ങളിൽ ഇളവുമായി ഇന്ത്യ

ബെയ്‌ജിങ്‌: ചൈനീസ് പൗരന്മാർക്ക് ഇ-വിസ നിയമങ്ങളിൽ ഇളവുമായി ഇന്ത്യ. തമിഴ്നാട്ടിലെ മഹാബലിപുരത്ത് വെളളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ഇ- വിസ കാലാവധിയും ഫീസും കൂടുതൽ ഉദാരവൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചതായി ഇന്ത്യൻ എംബസി പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് കുറഞ്ഞ കാലയളവിലാണ് ഇ- വിസ അനുവദിക്കുന്നത്. ഇനിമുതൽ 60 ദിവസത്തേക്ക് നൽകുമെന്നാണ് റിപ്പോർട്ട്.’

Read also: ജോളിയുടെ പേരില്‍ സ്ത്രീകളെ അടച്ചാക്ഷേപിയ്ക്കുന്ന ട്രോളുകാര്‍ക്കെതിരെ വനിതാ കമ്മീഷന്‍

അതേസമയം പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ച്ചയാണിത്. ഷാങ്ങ് ഹായ് സഹകരണ സംഘടന ഉച്ചക്കോടിക്കിടെ ബിഷ്‌കെക്കിലും, ജി20 ഉച്ചക്കോടിക്കിടെ ഒസാക്കയിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button