Latest NewsKeralaNews

അടുത്ത ദൗത്യം ചന്ദ്രയാന്‍ 3; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഇസ്രോ

തിരുവനന്തപുരം: ഇസ്രോയുടെ അടുത്ത ദൗത്യം ചന്ദ്രയാന്‍ 3 ആണെന്നും, അതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഇസ്രോ വെളിപ്പെടുത്തി. ഭാവിപദ്ധതികളായ ആദിത്യ, ചൊവ്വ, ശുക്ര പര്യവേക്ഷണങ്ങൾക്കൊപ്പമാണ് ചന്ദ്രനിലേക്കുള്ള മൂന്നാം ദൗത്യത്തിന്റെ കാര്യം ഇസ്രോ ചെയർമാൻ ഡോ.കെ.ശിവൻ വെളിപ്പെടുത്തിയത്.

ALSO READ: ആല്‍ഫൈനെ കൊന്നത് ജോളി തന്നെ; മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റ്

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എയ്റോസ്പേസ് സാങ്കേതികവിദ്യയിലെ പുതിയ കുതിപ്പുകളെക്കുറിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ALSO READ: വിശ്വാസികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു, ശബരിമല വിഷയത്തിൽ സി പി എമ്മിന് വീഴ്ച്ച; നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുളള ഗഗന്‍യാന്‍ ദൗത്യമാണ് ഇസ്രോയുടെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യം. ദൗത്യം പൂർത്തിയാക്കാനുള്ള 40 മാസത്തെ കാലാവധിയിൽ 12 മാസം കഴിഞ്ഞു. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനദൗത്യവും വെല്ലുവിളികൾ നിറഞ്ഞതാണ്. ഭൂമിയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താനുള്ള ഹൈ ത്രൂ പുട്ട് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും പദ്ധതിയുണ്ടെന്ന് ശിവൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button