KeralaLatest NewsNews

മതിലുകളില്‍ അമ്പിന്റെ അടയാളവും വീട്ടിലെ കുട്ടികളുടെ എണ്ണവും; നാട്ടുകാര്‍ ഭീതിയില്‍

അരൂര്‍: വീടിന്റെ മതിലുകളില്‍ അജ്ഞാതരുടെ വിളയാട്ടം. അരൂര്‍ പഞ്ചായത്തിന്റെ ഒമ്പതാം വാര്‍ഡില്‍ ഏഴ് വീടുകളുടെ മതിലുകളില്‍ കരികൊണ്ട് ചില എണ്ണങ്ങളും അമ്പ് അടയാളങ്ങളും വരിച്ചിട്ടിരിക്കുന്നു. മതിലുകളില്‍ വീട്ടിലെ കുട്ടികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇത് വീട്ടുകാരേയും നാട്ടുകാരേയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ‘ഒന്ന്’ എന്ന് രേഖപ്പെടുത്തിയ മതിലുള്ള വീട്ടില്‍ ‘ഒരു കുട്ടിയും’ ‘രണ്ട് സ്‌മോള്‍’ എന്ന് എഴുതിയിരിക്കുന്ന വീട്ടില്‍ ‘രണ്ട് ചെറിയ കുട്ടികളും’ ‘മൂന്ന്’ എന്ന് എഴുതിയിരിക്കുന്ന മതിലുള്ള വീട്ടില്‍ ‘മൂന്ന് കുട്ടികളു’മാണുള്ളത്.

ഇത്തരത്തില്‍ ഏഴ് വീടുകളുടെ മതിലുകളില്‍ വീട്ടിലെ കുട്ടികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പഞ്ചായത്തംഗം ഇ.ഇ. ഇഷാദ് ഇക്കാര്യം അരൂര്‍ എസ്.ഐ. കെ.എന്‍. മനോജിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എസ്.ഐ.യും പോലീസ് സംഘവും സ്ഥലത്തെത്തി മതിലുകള്‍ പരിശോധിച്ചു.

രാത്രിസമയത്ത് പോലീസ് പട്രോളിങ് ശക്തമാക്കുമെന്ന് എസ്.ഐ. ഉറപ്പു നല്‍കി. അതേസമയം അപരിചിതരെ പ്രദേശത്തുകണ്ടാല്‍ അക്കാര്യം ഉടനെ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button