KeralaLatest NewsNews

കുന്നംകുളം സുനിൽ വധക്കേസിൽ വഴിത്തിരിവ് : വർഷങ്ങൾക്ക് ശേഷം യഥാർത്ഥ പ്രതി പിടിയിൽ

തൃശൂർ : കുന്നംകുളം തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകൻ സുനിൽ വധക്കേസിൽ വഴിത്തിരിവ്. വർഷങ്ങൾക്ക് ശേഷം യഥാർത്ഥ പ്രതി പിടിയിൽ. ചാവക്കാട് സ്വദേശിയും ജം ഇയത്തൂൾ ഇഹ്‌സാനിയ അംഗവും കൂടിയായ മൊയ്‌നുദീനാണ് രണ്ടുവര്‍ഷമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിൽ പിടിയിലായത്. കേസിൽ 7 സിപിഎം പ്രവർത്തകർ നേരത്തെ പിടിയിലായിരുന്നു. നാല് പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതിയാണ് പുനരന്വേഷണത്തിന് നിര്‍ദേശിച്ചത്

Also read : ഇരട്ടത്താപ്പിന്റെ അത്യാധുനിക ഉദാഹരണങ്ങളാണ് ഇടത് വലത് മുന്നണികള്‍: കെ സുരേന്ദ്രന്‍

1994 ഡിസംബർ നാലിനായിരുന്നു സുനിലിന്റെ കൊലപാതകം നടന്നത്,സഹോദരൻ സുബ്രഹ്മണ്യന്റെ കൈയും ആക്രമികൾ വെട്ടിമാറ്റിയിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് 12 പേരെ അന്ന് പിടികൂടിയിരുന്നു. ഏഴ് സിപിഎം പ്രവര്‍ത്തകരും മറ്റുള്ളവര്‍ തിരുത്തല്‍വാദി വിഭാഗം കോണ്‍ഗ്രസില്‍പ്പെട്ടവരുമായിരുന്നു. ഇതില്‍ നാല് സിപിഎം പ്രവര്‍ത്തകരെ കീഴ്‌കോടതി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതികൾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ചേകന്നൂർ മൗലവി തിരോധാനക്കേസിൽ അന്വേഷണം നടത്താൻ എസ‌്പിയുടെ നേതൃത്വത്തിൽ രഹസ്യാന്വേഷണസംഘത്തെ നിയോഗിച്ചു. ഈ സംഘത്തിന്റെ അന്വേഷണത്തിലാണ് തൊഴിയൂരിലെ കൊലപാതകം ഉൾപ്പെടെ മധ്യകേരളത്തിൽ നടന്ന എട്ട‌് കൊലപാതകങ്ങളും നടത്തിയത് ജംഇയത്തുല്‍ ഹിസാനിയുടെ പ്രവര്‍ത്തകരാണെന്നും, തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം നേടിയ സംഘം തന്നെയാണ് തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തിയത്.
തുടർന്ന് ഇക്കാര്യങ്ങൾ മുദ്രവച്ച കവറിൽ ഹൈക്കോടതിക്കു കൈമാറി. ഈ റിപ്പോർട്ട‌് പരിശോധിച്ച കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. അതോടൊപ്പം കേസിലെ പ്രതികളായ ബിജി, ബാബുരാജ്, റഫീഖ് തുടങ്ങിയവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button