Latest NewsSex & Relationships

യഥാര്‍ത്ഥ ഇണയെ കണ്ടെത്തുന്നതിന് മുന്‍പ് ഈ അവസ്ഥകളിലൂടെ കടന്ന് പോയിരിക്കും

പ്രണയം തോന്നുക എന്നത് സാധാരണമാണ്. എന്നാല്‍ ജീവിത യാത്രയില്‍ ഒട്ടേറെ പ്രണയം മൊട്ടിടുമെങ്കിലും യഥാര്‍ത്ഥ ഇണയെ (സോള്‍മേറ്റ് ) കണ്ടെത്തുന്നതില്‍ മിക്കവരും പരാജയപ്പെടാറുണ്ട്. സാധാരണയായി ഒരാള്‍ക്ക് പ്രണയം തോന്നുന്നത് സ്ത്രീയായാലും പുരുഷനായാലും ആകര്‍ഷണം മൂലമാണ്. മാനസികമായി ഒരേ നിലവാരത്തില്‍ എത്തുന്നവര്‍ പരസ്പരം കണ്ടുമുട്ടുമ്പോഴാണ് സാധാരണയായി അവരോട് ഒരു ആകര്‍ഷണം തോന്നുന്നത്. ഇങ്ങനെ ആകര്‍ഷണം തോന്നുന്നവരോട് മറ്റുളളവരോട് സംസാരിക്കാന്‍ സമയം കണ്ടെത്തുന്നതിനേക്കാള്‍ കൂടുതല്‍ സമയം കണ്ടെത്തുമെന്ന് ഉറപ്പാണ്. അവരുമായി എപ്പോഴും ലൈവായി (തല്‍സമയം) ഇരിക്കാന്‍ മനസ് പ്രേരിപ്പിക്കുമെന്നത് മാറ്റമില്ലാത്ത കാര്യമാണ്. ഒരുപക്ഷേ ഒരു ദിവസത്തിലെ 95 ശതമാനവും നമ്മുടെ ചിന്തകള്‍ അവരെക്കുറിച്ചായിരിക്കും.

പരസ്പരം പ്രണയം ജനിക്കുന്നതില്‍ മുഖത്തിന്റെ സാമ്യവുമായി വലിയ ബന്ധമുണ്ട്. മിക്കപ്പോഴും ആകര്‍ഷണം തോന്നുന്നത് ഈ ഒരു സാമ്യം കൊണ്ടാണ് എന്നത് വ്യക്തമാണ്. പ്രണയത്തില്‍ ആകുന്ന സ്ത്രീയേയും പുരുഷനേയും പഠിക്കുകയാണെങ്കില്‍ അവരുടെ മുഖം തമ്മില്‍ തീര്‍ച്ചയായും സാമ്യം ഉണ്ടാകും എന്നത് വ്യക്തമാണ്. ഒരുപക്ഷേ വിവാഹിതരാകുന്നതിന് മുന്‍പ് 90 ശതമാനം പേര്‍ക്കും മറ്റൊരാളോട് ആകര്‍ഷണം തോന്നിയിരിക്കും എന്നത് മാനശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുളളതാണ്. ഈ ആകര്‍ഷണം തോന്നിയ വ്യക്തിയോട് പലപ്പോഴും ഇത് പലരും തുറന്ന് പറയാറില്ല എന്നതാണ് സത്യം. ഇതിന് കാരണം മിക്കപ്പോഴും താന്‍ അത് അര്‍ഹിക്കുന്നില്ല . ഇങ്ങനെയുളള ചിന്തകളാകാം ഇവരെ പിന്‍തിരിപ്പിക്കുന്നത്.

എന്തായാലും നമ്മളുടെ യഥാര്‍ത്ഥ പങ്കാളിയെ കണ്ടെത്തുന്നതിനായി മനസ് നാം അറിയാതെ തന്നെ ശ്രമിച്ചുകൊണ്ടിരിക്കും അതിന്റെ ഫലമായി ഉണ്ടാകുന്നതാണ് ആകര്‍ഷണം തോന്നുക എന്നത്. ആകര്‍ഷണം തോന്നിയ വ്യക്തിയുമായി അടുത്ത് പിന്നീട് അത് പ്രണയബന്ധത്തിലേക്കും കടന്നുകഴിഞ്ഞാല്‍ പിന്നെ നമ്മള്‍ മറ്റൊരു ലോകത്തായിരിക്കും. ഒരുപക്ഷേ അവര്‍ക്കായി എന്തും ത്യജിക്കാന്‍ നമ്മള്‍ തയ്യാറായെന്ന് വരും. പിന്നെ അവരേക്കാള്‍ വലുതായി ഈ ലോകത്ത് വേറെ ഒന്നുമില്ലാ എന്നായിരിക്കും നമ്മുടെ മനസ് നമ്മോട് പറയുന്നത്.

കുറേ നാളുകള്‍ കടന്ന് പോയിക്കഴിയുമ്പോള്‍ ചില സാഹചര്യങ്ങളാല്‍ നിങ്ങള്‍ക്ക് അവരോട് ഒത്ത് പോകാന്‍ കഴിയാതെ വരുകയും ചെയ്യുന്നതും പതിവാണ്. കാരണം അവരെ കൂടുതല്‍ അടുത്ത് കഴിയുമ്പോള്‍ അവരുടെ മനോനില നിങ്ങളോട് ഒത്ത് വരാതെ വരുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ തീര്‍ച്ചയായും ആ ബന്ധം തുടര്‍ന്ന് പോകാതിരിക്കുന്നതായിരിക്കും ഉത്തമം. വിവാഹം കഴിയുമ്പോള്‍ ഇത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കും.

ഒരാള്‍ക്ക് ആകര്‍ഷണം തോന്നുന്നത് ഒരുപക്ഷേ അവരേ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഒരുപക്ഷേ അത് അവരുടെ അച്ഛനോ അമ്മയോ ചേട്ടനോ ആരുമാകാം അവരുടെ സ്വഭാവ സവിശേഷതകളുമായി ഒത്ത് പോകുന്നവരെ പരിചയപ്പെടുമ്പോളും ഇതേ ആകര്‍ഷണം തോന്നാറുണ്ട് എന്ന് വ്യക്തമാണ്. ഒരു പ്രണയം ബന്ധം വേര്‍പിരിഞ്ഞാലും വീണ്ടും അവര്‍ പ്രണയബന്ധത്തിലാകുന്നത് ആ മാനസിക നില പ്രകടിപ്പിക്കുന്ന ആളുമായായിരിക്കും .മുന്‍കാമുകന്റെ എന്തെങ്കിലും സ്വഭാവ സവിശേഷത പുതു പ്രണയത്തിലെ ആള്‍ക്കും ഉണ്ടായിരിക്കുമെന്നതും ശരിക്കും നിങ്ങളിലെ ചുറ്റുപാടുമുളള നിങ്ങള്‍ക്കറിയാവുന്നവരെ ശ്രദ്ധിച്ചാല്‍ മനസിലാകുന്ന കാര്യമാണ്. എത്ര വൈകിയാലും നിങ്ങളുടെ യഥാര്‍ത്ഥ ഇണ (സോള്‍ മേറ്റ് ) നിങ്ങളുടെ മുന്നില്‍ എത്തുമെന്നത് മാറ്റമില്ലാത്ത കാര്യമാണ്. കാരണം ജീവജാലങ്ങള്‍ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ചിന്തകള്‍ ഇപ്രകാരം പ്രകൃതിയിലെ ചിന്താമണ്ഡലവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ചിന്തകളെ സാധ്യമാക്കുന്നതിനായി പ്രകൃതി അവര്‍ക്ക് അവസരമൊരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button