KeralaLatest NewsNews

സൈനിക നടപടി : സിറിയയിൽ പ്രതിസന്ധി രൂക്ഷമാകുന്നു

ദമാസ്കസ്: കുർദുകൾക്കെതിരായ തുർക്കിയുടെ സൈനിക നടപടിയിലൂടെ വടക്കുകിഴക്കൻ സിറിയയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഇതുവരെ 11 പ്രദേശവാസികൾ മരിച്ചു. നിരവധി കുർദ് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോ‍ർട്ടുകൾ പുറത്തു വരുന്നുണ്ട്. ഒരു തുർക്കി സൈനികൻ മരിച്ചതായി തുർക്കി സേനയും സ്ഥിരീകരിച്ചു. മേഖലയിൽ നിന്ന് ഒരു ലക്ഷം പേർ പാലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ജനങ്ങൾ വീർപ്പുമുട്ടുകയാണെന്നാണ് വിവിധി മനുഷ്യാവകാശ സംഘടനങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.

Also read : ഭീ​ക​രാ​ക്ര​മ​ണ​ത്തിന് സാ​ധ്യ​ത; പ​ഞ്ചാ​ബി​ല്‍ ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തുർക്കി സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. കുർദ്ദുകളെ സഹായിക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സിറിയൻ സർക്കാർ. അതേസമയം കുർദുകളെ കയ്യൊഴിയില്ലെന്നും തുർക്കിയുടെ കടന്നുകയറ്റത്തിന് അവസരം ഒരുക്കാനല്ല സിറിയയിൽ നിന്ന് പിൻമാറിയതെന്നും അമേരിക്ക അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button