Latest NewsUAENewsGulf

യുഎഇയില്‍ വാഹനാപകടം; മലയാളി മരിച്ചു : മൂന്നുപേര്‍ക്ക് പരിക്കേറ്റു

അല്‍ഐന്‍: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വളാഞ്ചേരി സ്വദേശി സ്വാലിഹ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ജോലി കഴിഞ്ഞ് അബുദാബിയില്‍ നിന്ന് അല്‍ഐനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്ന ഈജിപ്ഷ്യന്‍ പൗരനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. യുഎഇയിൽ സന്ദര്‍ശക വിസയില്‍ എത്തിയ സ്വാലിഹിന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് ജോലി ലഭിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ് മരിച്ച് നാല്‍പതാം നാളിലാണ് അപകടത്തിൽപെട്ട് സ്വാലിഹും മരണപ്പെടുന്നത്.

Also read : യാത്രക്കാരുടെ വാഹനത്തിനുനേരെ ഓടി സിംഹം; തലനാരിഴയ്ക്ക് രക്ഷപ്പെടല്‍- വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button