Latest NewsNewsIndia

പൊതുവേദിയില്‍ മൂര്‍ഖന്‍ പാമ്പുകളുമൊത്ത് നൃത്തം: രണ്ട് യുവതികള്‍ അറസ്റ്റില്‍

അഹമ്മദാബാദ്: മൂര്‍ഖന്‍ പാമ്പുകളുമൊത്ത് നൃത്തം ചെയ്ത രണ്ട് യുവതികള്‍ അറസ്റ്റില്‍. ഗുജറാത്തിലെ ജുനഗദ് ജില്ലയിലെ ഷില്‍ ഗ്രാമത്തിലാണ് സംഭവം. വന്യജീവി സംരക്ഷണം നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവതികള്‍ അറസ്റ്റിലായത്. ഒരു പെണ്‍കുട്ടിയെ അടക്കം മറ്റ് മൂന്ന് പേരെ കസ്റ്റഡിയിലുമെടുത്തു. മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള മൂന്നോളം പാമ്പുകലുമായി ഇവര്‍ നത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒക്ടോബര്‍ 6ന് ആണ് സംഭവം.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗര്‍ബാ നൃത്തം അരങ്ങേറുന്നതിനിടെയാണ് യുവതികളുടെ സാഹസിക നൃത്തം. വിഷപ്പാമ്പായ മൂര്‍ഖനും വിഷമില്ലാത്ത രണ്ടിനം പാമ്പുകളുമായിരുന്നു ഇവരുടെ കൈകളിലുണ്ടായിരുന്നത്. ഗര്‍ബാ നൃത്ത വീഡിയോ വൈറലാവുകയും വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു.

അടിയന്തിരമായി ഇടപെട്ട വകുപ്പ് സംഭവത്തില്‍ അന്വേഷണം നടത്തി അഞ്ച് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പാമ്പുകളുമൊത്ത് നൃത്തം ചെയ്ത സ്ത്രീകളെ കൂടാതെ പരിപാടിയുടെ സംഘാടകര്‍, പാമ്പിനെ എത്തിച്ച് നല്‍കിയവര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button