KeralaLatest NewsNews

പത്ത് വര്‍ഷം മുമ്പ് നടന്ന ആദര്‍ശിന്റെ കൊലപാതകം : പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത് വന്‍ വീഴ്ച : സുനില്‍ എന്ന യുവാവിനെ ചുറ്റിപ്പറ്റി സംശയം

തിരുവനന്തപുരം : പത്ത് വര്‍ഷം മുമ്പ് ഭരതന്നൂരില്‍ നടന്ന ആദര്‍ശിന്റെ കൊലപാതകം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് വന്‍ വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കൊലപാതകിയെ കണ്ടെത്താനാകാത്തത് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് വരുത്തിയ കുറ്റകരമായ അനാസ്ഥയാണ്. കൊലപാതകം തന്നെയെന്ന് തെളിഞ്ഞിട്ടും സാഹചര്യത്തെളിവുകളുണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിനായില്ല. കൊലപാതകിയെക്കുറിച്ച് സൂചന നല്‍കുന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പാല്‍ വാങ്ങാന്‍ പോയ ആദര്‍ശിനെ പിന്നെ കാണുന്നത് തോട്ടത്തിനുള്ളിലെ കുളത്തില്‍ മരിച്ച നിലയില്‍. കൃഷിയാവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന കുളത്തില്‍ ആദര്‍ശ് ഒറ്റക്ക് എത്തിയതെങ്ങനെ? കൊലപാതകിയിലേക്ക് നയിക്കുമായിരുന്ന കുളത്തിനരികിലെ വസ്ത്രങ്ങളെ പൊലീസ് ഗൗനിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ആദര്‍ശിന്റെ പിതാവിന് ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടാണിത്. കൊലപാതകം തന്നെയെന്ന് റിപ്പോര്‍ട്ട് തീര്‍ച്ചപ്പെടുത്തുന്നു.

സംശയിക്കപ്പെടുന്ന സുനില്‍ എന്നയാളുടെ നുണപരിശോധനയില്‍ മറുപടികള്‍ കൃത്രിമമെന്നും രേഖപ്പടുത്തിയിട്ടുണ്ട്. ഇയാളുടെ പെരുമാറ്റം അസ്വാഭാവികമാണെന്നും സംഭവസ്ഥലത്ത് ഇയാള്‍ എന്തോ തിരഞ്ഞതായും സാക്ഷിമൊഴികളുമുണ്ട്. എന്നിട്ടും തുടര്‍ പരിശോധനകളോ ഉണ്ടായില്ല കൂടുതല്‍ ചോദ്യം ചെയ്യലുകളോ ഒന്നുമുണ്ടായില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button