Latest NewsNewsIndia

ഭര്‍ത്താവിന്റെ വിചിത്ര വ്യവസ്ഥകള്‍ അംഗീകരിച്ചില്ല : മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി

പട്ന: ഇറക്കം കുറഞ വസ്ത്രം ധരിയ്ക്കണം.. നിശാപാര്‍ട്ടികളില്‍ പങ്കെടുക്കണം .. തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച ഭര്‍ത്താവിനെ എതിര്‍ത്ത യുവതിയെ മുത്തലാഖ് ചൊല്ലിയെന്ന് ആരോപണം. ഡല്‍ഗിയിലാണ് സംഭവം. ആധുനിക രീതിയില്‍ പെരുമാറുന്നില്ലെന്ന് ആരോപിച്ച് തന്നെ മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന് ബിഹാറുകാരിയായ നൂറി ഫാത്തിമ പറയുന്നു. സംസ്ഥാന വനിതാ കമ്മീഷനിലാണ് നൂറി പരാതി നല്‍കിയത്.

2015-ലായിരുന്നു നൂറി ഫാത്തിമയുടെയും ഇമ്രാന്‍ മുസ്തഫയുടെയും വിവാഹം. പിന്നീട് ഇവര്‍ ഡല്‍ഹിയിലേക്കു താമസം മാറി. നഗരത്തിലെ പെണ്‍കുട്ടികളെപ്പോലെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാത്തതിന്റെ പേരിലും നിശാപാര്‍ട്ടികളില്‍ മദ്യപിക്കാത്തതിന്റെ പേരിലും തന്നെ ദിവസവും ഭര്‍ത്താവ് ഇമ്രാന്‍ മര്‍ദ്ദിക്കാറുണ്ടെന്നും യുവതി പറയുന്നു. ഇതിനു ശേഷമാണ് അപ്രതീക്ഷിതമായി മുത്തലാഖ് ചൊല്ലിയതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കമ്മീഷനു മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇമ്രാന് നോട്ടീസ് അയച്ചെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ ദില്‍മാനി മിശ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button