Latest NewsNewsIndia

അ​ടു​ത്തി​രു​ന്ന യാ​ത്ര​ക്കാ​ര​നോ​ട് പങ്കുവെച്ച ത​മാ​ശ യുവാവിനെ കു​ടു​ക്കിയത് ഇങ്ങനെ

ലക്‌നൗ: വി​മാ​ന​ത്തി​ല്‍ ബോം​ബു​വ​ച്ചി​ട്ടു​ണ്ടെ​ന്ന തമാശ യാത്രക്കാരനെ കുടുക്കി. ലക്‌നൗ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിലേക്ക് പോകാനെത്തിയ പി​യൂ​ഷ് വ​ര്‍​മ​യെ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് കുടുങ്ങിയത്. അ​ടു​ത്തി​രു​ന്ന യാ​ത്ര​ക്കാ​ര​നോ​ട് ന​ട​ത്തി​യ കു​ശ​ലാ​ന്വേ​ഷ​ണം മൂലമാണ് ഇയാൾ പിടിയിലായത്.

Read also: എൻ ഡി എ മുന്നണിയുടെ ഭാഗമായ ഒരു പാർട്ടിയെ എങ്ങനെ എൽ ഡി എഫിൽ എടുക്കും? നിലപാട് വ്യക്തമാക്കി കോടിയേരി

എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് അ​ടു​ത്തി​രു​ന്ന യാ​ത്ര​ക്കാ​ര​നോ​ട് പി​യൂ​ഷ് ചോദിച്ചപ്പോൾ ചെന്നൈയിലേക്കാണെന്ന് ഇയാൾ മറുപടി നൽകി. ഉ​ട​നെ ചെ​ന്നൈ​യ്ക്കു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ബോം​ബ് വെച്ചിട്ടുണ്ടെന്ന് പീയുഷ് പറഞ്ഞു. ഇ​തോ​ടെ ഭയന്ന മ​റ്റെ​യാ​ള്‍ ബ​ഹ​ളം കൂട്ടുകയും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥർ പീയൂഷിനെ പിടികൂടുകയും ചെയ്‌തു. ഉ​ട​ന്‍ ത​ന്നെ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്ത​ല്‍ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പി​യൂ​ഷ് വെറുതെ പറഞ്ഞതാണെന്ന് മ​ന​സി​ലാ​യെ​ങ്കി​ലും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button