Latest NewsNewsInternational

ചുഴലിക്കാറ്റിൽ നിരവധി മരണം

ടോക്കിയോ: ജപ്പാനിലുണ്ടായ ഹജിബിസ്​ ചുഴലിക്കൊടുങ്കാറ്റില്‍ അഞ്ച്​ മരണം. 60ഓളം പേരെ കാണാതായതാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രാദേശിക സമയം 7 മണിയോടെ ടോക്കിയോ നഗരത്തിന് വടക്ക പടിഞ്ഞാറുള്ള ഇസു പെന്‍സുലയിലാണ് ഹജിബിസ് ആദ്യം വീശിയടിച്ചത്. ജപ്പാന്റെ കിഴക്കന്‍ തീരം ലക്ഷ്യമാക്കി മണിക്കൂറില്‍ 225 കി.മീറ്റര്‍ വേഗതയില്‍ ഹജിബിസ്​ നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന്​ ടോക്കിയോയുടെ തെക്ക്​-പടിഞ്ഞാറന്‍ മേഖലയില്‍ പലയിടത്തും ഉരുള്‍പ്പൊട്ടലുണ്ടായതായി സൂചനയുണ്ട്. 270,000 വീടുകളില്‍ വൈദ്യുതി നിലച്ചു. ഏകദേശം 50,000 പേരാണ് ചുഴലിക്കാറ്റ്​ മൂലം​ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്​. 40 ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

Read also: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കൈക്കൂലി : പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button