KeralaLatest NewsNews

കൂടത്തായി മരണ പരമ്പര : പള്ളിവികാരിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ടുള്ള നിര്‍ണായകവിവരം ലഭിയ്ക്കും : കല്ലറ പൊളിയിക്കാതിരിയ്ക്കാന്‍ ജോളി വികാരിയച്ചനെ സ്വാധീനിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസില്‍ കൂടത്തായി കൊലപാതകങ്ങള്‍ സംബന്ധിച്ച് പള്ളി വികാരിയില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പള്ളി വികാരിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിയും. കല്ലറ പൊളിയ്ക്കാതിരിയ്ക്കാന്‍ ജോളി പള്ളിവികാരിയെ സ്വാധീനിച്ചുവെന്നത് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇടവക പള്ളി വികാരിയെ അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ക്കായി സമീപിയ്ക്കുന്നത്. ധ്യാനം കൂടാന്‍ പോയ പള്ളിവികാരി ഇന്നോ നാളെയോ തിരിച്ചെത്തും.

അതേസമയം ആറ് കൊലപാതകങ്ങളിലും ജോളി കുറ്റസമ്മതം നടത്തി കഴിഞ്ഞു. ഓരോ കൊലപാതകവും ചെയ്തത് എങ്ങനെയെന്നും അന്വേഷണ സംഘത്തോട് വിവരിച്ചിട്ടുണ്ട്. ഇനി ഈ മൊഴികള്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തണം. സാഹചര്യങ്ങളെ കൂട്ടിയിണക്കാന്‍ കഴിയുന്ന സാക്ഷി മൊഴികള്‍ കൂടി വേണം. ഇതെല്ലാം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.

തുടര്‍ച്ചയായി മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചോദ്യം ചെയ്യലിനാണ് ജോളിയെ അന്വേഷണ സംഘം വിധേയമാക്കുന്നത്. അന്വേഷണത്തിന് സാങ്കേതിക സഹായം നല്‍കാനായി നിയോഗിച്ച ഐ.സി.റ്റി പോലീസ് സുപ്രണ്ട് ഡോ ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോഴിക്കോട് എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button