UAELatest NewsNews

ഒരു കിലോ സ്വർണ തിളക്കം; വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ, മെഗാ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു

ദുബായ്: നാല്പത്തിയേഴാമത്‌ വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിൽ മെഗാ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു. ഗ്രാൻഡ് സമ്മാനമായ ഒരു കിലോ സ്വർണം നേടിയ ഭാഗ്യവതി ഫാത്തിമ അഹമ്മദ് സ്വാലിഹ് ആണ്. ശനിയാഴ്ച വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും നറുക്കെടുപ്പിനായി കാത്തിരുന്നത്.

ALSO READ: ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡിസിസി വൈസ് പ്രസിഡന്റ് മരിച്ചു

ഷാർജ ആതിഥേയത്വം വഹിച്ച അവാർഡ് ദാന ചടങ്ങിൽ മറ്റ് വിജയികൾക്കുള്ള ഏഴ് സ്വർണ്ണ സെറ്റുകൾ, ഡയമണ്ട് മോതിരങ്ങൾ, രത്‌നക്കല്ലുകൾ എന്നിവയും പ്രഖ്യാപിച്ചു. നിരവധി മുതിർന്ന ഡയറക്ടർമാരുടെ സാന്നിധ്യത്തിൽ സെന്റർ സിഇഒ സെയ്ഫ് മുഹമ്മദ് അൽ മിഡ്‌ഫയെ പ്രതിനിധീകരിച്ച് സർക്കാർ റിലേഷൻസ് ഡയറക്ടർ മർവാൻ അൽ മഷ്ഗ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. റാഫിൾ നറുക്കെടുപ്പിന് ഷാർജ സാമ്പത്തിക വികസന വകുപ്പ് (എസ്ഇഡിഡി) ആണ് മേൽനോട്ടം വഹിച്ചത്.

ALSO READ: ഉപയോക്താക്കളുടെ അനുവാദമില്ലാതെ പ്രമുഖ സാമൂഹിക മാധ്യമം ഈമെയില്‍ വിവരങ്ങള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു; ഒടുവിൽ സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button