Latest NewsKeralaNews

ഓപ്പറേഷൻ പി ഹണ്ട് – 3 : സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച 11 പേരെ പിടികൂടി

തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ട് – 3 യുടെ ഭാഗമായി ഇന്റർപോളും കേരള പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ 11പേരെ പിടികൂടി. പ്രായപൂർത്തിയാകാത്തയാളും അറസ്റിലായിട്ടുണ്ട്. ഇന്ന് രാവിലെ 8 മണി മുതൽ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. വാട്സ് ആപ്പ്, ടെലഗ്രാം എന്നിവയിൽ ആലംബം , അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകൾ വഴിയായിരുന്നു കുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ലാപ്ടോപ്പ്, മൊബൈലും ഉൾപ്പെടെ 28 ഇലക്ട്രോണിക് ഉപകരണങ്ങളും അറസ്റ്റിലായവരിൽ നിന്ന് പിടിച്ചെടുത്തു. എ‍ഡിജിപി മനോജ് എബ്രഹാമിന്റെ നേത‍ൃത്വത്തിലായിരുന്നു റെയ്ഡ്.

Also read : കൊല്ലത്ത് മകൻ അമ്മയെ കൊലപ്പെടുത്തി, വീട്ടുവളപ്പിൽ കുഴിച്ചുമൂടി

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയാൻ ലക്ഷ്യമിട്ടാണ് സൈബര്‍ഡോം ഓപ്പറേഷൻ പി ഹണ്ടിന് തുടക്കമിട്ടത്. ഈ വർഷം ആദ്യം നടന്ന റെയ്ഡിൽ നഗ്നചിത്രങ്ങൾ തുടർച്ചയായി നവ മാധ്യമങ്ങളിൽ അപ്‍ലോഡ് ചെയ്ത 12 പേർ പിടിയിലായിരുന്നു. ഇന്‍റർപോൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് നടത്തിയ റെയ്‍ഡിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്‍റെ പരിശോധന തുടരുകയാണ്. നവമാധ്യമങ്ങളിൽ പേജുകളും വാട്സ് ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടാക്കിയാണ് കുട്ടികൾക്കെതിരായ അതിക്രമം നടത്തുന്നത്. കുട്ടികളുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button