KeralaLatest NewsNews

കൊല്ലത്ത് മകൻ അമ്മയെ കൊലപ്പെടുത്തി, വീട്ടുവളപ്പിൽ കുഴിച്ചുമൂടി

കൊല്ലം : മകൻ അമ്മയെ കൊന്നു വീട്ടുവളപ്പിൽ കുഴിച്ച്മൂടി. കൊല്ലത്ത് ചെമ്മാമുക്ക് സ്വദേശി സാവിത്രിയാണ് (84) കൊല്ലപ്പെട്ടത്. മകൻ സുനിലിനെ പോലീസ് പിടികൂടി. അമ്മയെ കാണാനില്ലെന്ന് മകൾ  പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. കൂട്ടുപ്രതി എന്ന് സംശയിക്കുന്ന കുട്ടൻ ഒളിവിൽ. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.

Also read :കൂടത്തായിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്

മകൻ സുനിലിന്‍റെ കൂടെയാണ് മരിച്ച സാവിത്രിയമ്മ താമസിച്ചിരുന്നത്. മകളുടെ പരാതിയിൽ പോലീസ് എത്തി അന്വേഷിച്ചപ്പോൾ തനിക്കും പരാതിയുണ്ടെന്നും അമ്മ എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് സുനിൽ പോലീസിനോട് പറഞ്ഞത്. പരിസരവാസികളോടൊക്കെ അന്വേഷിച്ചപ്പോൾ സുനിൽ നന്നായി മദ്യപിക്കാറുണ്ടെന്നും, എന്നും രാത്രി മദ്യപിച്ച് എത്തി മർദ്ദിക്കാറുണ്ടെന്നുമുള്ള വിവരം ലഭിച്ചു. തുടർന്ന് വീട്ടിൽത്തന്നെ നടത്തിയ പരിശോധനയിൽ മുറ്റത്തെ ഒരു കുഴി നികത്തിയതുപോലെയുള്ള ഇടം ശ്രദ്ധയിൽപ്പെട്ടു. കുഴിച്ച് നോക്കിയപ്പോഴാണ് വല്ലാത്ത ദുർഗന്ധമുയർന്നത്. ശേഷം മൃതദേഹം കണ്ടെത്തിയതോടെ അമ്മയെ കൊന്നെന്ന് സുനിൽ സമ്മതിക്കുകയിരുന്നു. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത സുനിൽകുമാറിനെ പിന്നീട് അറസ്റ്റ് ചെയ്ത് തെളിവെടുപ്പിന് എത്തിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close