KeralaLatest NewsNewsInternational

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിച്ചു

വത്തിക്കാൻ :  തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ മാർപാപ്പയാണ് മറിയം ത്രേസ്യ അടക്കം അഞ്ചു പേരുടെ വിശുദ്ധ പ്രഖ്യാപനം നടത്തിയത്. ക​ര്‍​ദി​നാ​ള്‍ ഹെ​ന്‍‌​റി ന്യൂ​മാ​ന്‍, സി​സ്റ്റ​ര്‍ ജി​യൂ​സി​പ്പി​ന വ​ന്നി​നി, സി​സ്റ്റ​ര്‍ മാ​ര്‍​ഗി​രി​റ്റ ബേ​യ്സ, സി​സ്റ്റ​ര്‍ ഡ​ല്‍​സ് ലോ​പ്പേ​സ് പോ​ന്തേ​സ് എ​ന്നി​വ​രാ​ണു വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട മറ്റു നാല് പേർ. അ​ഞ്ചു​പേ​രി​ല്‍ മൂ​ന്നാ​മ​താ​യാ​ണ് മ​റി​യം ത്രേ​സ്യ​യു​ടെ പേ​രു വി​ളി​ച്ച​ത്. മറിയം ത്രേസ്യയടക്കം 5 പേരുടെയും ജീവചരിത്രം വിവിധ ഭാഷകളില്‍ വായിച്ചു.

സെന്റ് പീറ്റേഴ്സ് ബെസേലിക്കയിൽ ശുശ്രൂഷകൾ തുടരുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരക്കാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മൽ മങ്കിടിയാൻ കുടുംബാംഗങ്ങളും അടക്കം നിരവധി പേർ ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തി.

Also read : തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു പ്രഖ്യാപിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button