Latest NewsNewsIndia

പ്രവാസിയുടെ ഭാര്യയേയും മകളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ദുബായ് : പ്രവാസിയുടെ ഭാര്യയേയും മകളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . ദുബായില്‍ ജോലിചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ ഭാര്യയേയും മകളേയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ അസംഗഢിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ദുബായില്‍ ജോലി ചെയ്യുന്ന നിസാറിന്റെ ഭാര്യ നൂറാന്‍ (40), മകള്‍ ഗസല (18) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി അസംഗഢ് സ്വദേശി ശുഭം വിശ്വകര്‍മ (24)യെ പൊലീസ് അറസ്റ്റ് ചെയ്തു.

അസംഗഢിലെ കൃഷിസ്ഥലത്താണ് രണ്ടു മൃതദേഹങ്ങളും കാണപ്പെട്ടത്. 18 കാരിയായ മകള്‍ പ്രണയം നിരസിച്ചതിലുള്ള ദ്വേഷ്യമാണ് കൊലയില്‍ കലാശിച്ചത്. ഇതേനാട്ടുകാരനായ പ്രതിക്ക് ഗസലയോട് ഇഷ്ടമായിരുന്നുവെന്നും എന്നാല്‍ പെണ്‍കുട്ടി നിരസിച്ചതിലുള്ള ദേഷ്യത്തില്‍ കൊല നടത്തുകയായിരുന്നുവെന്നും അസംഗഢ് പൊലീസ് സൂപ്രണ്ടന്റ് ത്രിവേണി സിങ് പറഞ്ഞു.

ഗസല അടക്കം അഞ്ചു മക്കളാണ് നിസാര്‍-നൂറാന്‍ ദമ്പതികള്‍ക്കുള്ളത്. ഇവരുടെ ഭിഖ ഗ്രാമത്തിലെ വീട്ടിലെ സന്ദര്‍ശകനായിരുന്നു പ്രതി. ഇതിനിടെയായിരുന്നു ഇയാള്‍ക്ക് ഗസലയോട് ഇഷ്ടം തോന്നിയത്. ഇതോടെ ഗസല ഇയാളെ അകറ്റാനും തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button