KeralaLatest NewsNews

കൂടത്തായി മരണപമ്പര കൊലയാളി ജോളിയ്ക്ക് ശിക്ഷ ലഭിയ്ക്കുമോ എന്നതിനെ കുറിച്ച് റൂറല്‍ എസ്പി കെ.ജി. സൈമണ്‍

കോഴിക്കോട് : കൂടത്തായി മരണപമ്പര കൊലയാളി ജോളിയ്ക്ക് ശിക്ഷ ലഭിയ്ക്കുമോ എന്നതിനെ കുറിച്ച് റൂറല്‍ എസ്പി കെ.ജി. സൈമണ്‍. ജോളിയ്ക്ക് ശിക്ഷ കിട്ടുമെന്ന് നൂറല്ല 200 % ശതമാനം ഉറപ്പുണ്ടെന്ന് അന്വേഷണച്ചുമതലയുള്ള വടകര റൂറല്‍ എസ്പി കെ.ജി. സൈമണ്‍. ജോളിയ്ക്ക് രഹസ്യമായി ഇത്രയധികം കൊലപാതകം ചെയ്യാനും അത് ഇത്ര വര്‍ഷത്തോളം മറച്ചു വയ്ക്കാനും സാധിച്ചതില്‍ അവരുടെ മാനസിക സ്ഥിതി പഠന വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ബലമുള്ളതാണ്. റോയിയുടെ മരണം ഉള്‍പ്പെടെ എല്ലാ കേസുകളും ലക്ഷ്യത്തിലെത്തും. ദൃക്‌സാക്ഷികളില്ലാത്തതും കാലപ്പഴക്കവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കും. ആറു കൊലപാതകങ്ങള്‍ക്കും ആറു കാരണങ്ങളാണുള്ളത്. എല്ലാ സ്ത്രീകളേയും പോലെ ജോളിയെ കാണാന്‍ കഴിയില്ല. ജോളിയുടെ മാനസികാവസ്ഥ പ്രത്യേകം പഠിക്കും. ഇത്രയും കാലം എങ്ങനെ നാട്ടുകാരുയും ബന്ധുക്കളെയും കബളിപ്പിച്ച് എന്‍ഐടി പ്രഫസര്‍ എന്ന രീതിയില്‍ ജീവിച്ചോ അതേബുദ്ധിയാണ് കൊലപാതകങ്ങളിലും ഉള്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ജോളിയുടെ സഹോദരിയുടെ ഭര്‍ത്താവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇടുക്കി രാജകുമാരിയിലുള്ള തെങ്ങുംകുടി ജോണിയുടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. മൂന്നു മണിക്കൂര്‍ ജോണിയെ ചോദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button