Latest NewsKeralaNews

പരിപ്പുവട കഴിച്ചുകൊണ്ടിരുന്ന മമ്മൂട്ടിയോട് സെല്‍ഫിയെടുത്തോട്ടേയെന്ന് ചോദിച്ച ശ്രീജ രവിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു

പുറമേ ഗൗരവക്കാരനെന്നാണ് നടന്‍ മമ്മൂട്ടിയെ അടുത്തറിയാത്തവര്‍ പറയുക. എന്നാല്‍ അടുത്തറിയുന്നവര്‍ക്ക് അറിയാം അദ്ദേഹം വളരെ തമാശകള്‍ പറയുന്ന, ലാളിത്യമുള്ളയാളാണെന്ന്. മമ്മൂട്ടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ പോയ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ശ്രീജാ രവി. വിസ്മയ സ്റ്റുഡിയോയില്‍ വെച്ചെടുത്ത ചിത്രവും ഇതിനൊപ്പം ശ്രീജ പങ്കുവെച്ചിട്ടുണ്ട്.

ശ്രീജയുടെ പോസ്റ്റ്

‘മമ്മൂക്കയെ വിസ്മയ സ്റ്റുഡിയോയില്‍ വച്ച് കാണാനിടയായി. അതിന്റെ സന്തോഷത്തിലാണ് ഞാൻ. ഇടവേള സമയത്ത് അദ്ദേഹം പരിപ്പുവട കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ‍ഞാൻ ചെല്ലുന്നത്. ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചു. അപ്പോള്‍ തന്നെ അദ്ദേഹം അതിന് തയ്യാറായി. എന്നാല്‍ അതിലും രസകരമായ കാര്യം അദ്ദേഹത്തോട് ഒന്ന് ചിരിക്കാമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മമ്മൂക്ക ചിരിച്ചതാണ്. ഫോട്ടോ എടുക്കുമ്പോള്‍ എപ്പോഴും വിചാരിക്കുന്നത് ചിരിച്ച് കൊണ്ട് നിൽക്കാനാണ്. എന്നാല്‍ ഒരിക്കലും അങ്ങനെ സംഭവിക്കാറില്ലെന്നും മമ്മൂക്ക പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം കണ്ടു.അദ്ദേഹമൊരു നിഷ്‌കളങ്ക കുട്ടിയെ പോലെയാണ് ചിരിച്ചത്. ആ ചിരി ആത്മാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും വരുന്നതാണ്. ഈ ചിരി ഒരിക്കലും മായരുതേ ഈശ്വരാ.’

https://www.facebook.com/sreeja.ravi.31/posts/10157721688769781

shortlink

Related Articles

Post Your Comments

Related Articles


Back to top button