KeralaLatest NewsNews

ഉപതിരഞ്ഞെടുപ്പുകളില്‍ മറ്റ് പാർട്ടികളെ പിന്തുണയ്ക്കുമോ? നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി

കോന്നി: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ എസ്‌എന്‍ഡിപി ആരെയും പിന്തുണക്കില്ലെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ പിന്തുണച്ച്‌ എസ്‌എന്‍ഡിപി ഒന്നും പറഞ്ഞിട്ടില്ല. ഉപതിരഞ്ഞെടുപ്പുകളില്‍ എസ്‌എന്‍ഡിപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു എന്ന പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും എല്ലാ മുന്നണികളോടും ഒരേ നിലപാടാണ് എസ്‌എന്‍ഡിപി യോഗത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: അബദ്ധത്തില്‍ പോണ്‍ വീഡിയോ കാണാനിടയായ കൗമാരക്കാരിക്ക് സംഭവിച്ചത്

രാഷ്ട്രീയാഭിപ്രായങ്ങള്‍ പിന്തുണയായി കരുതരുത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് മാത്രമാണ്. പാലായില്‍ ചില ശക്തമായ നിലപാട് എടുക്കേണ്ടിവന്നിട്ടുണ്ട്. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. പൊതുനയം എന്ന നിലയില്‍ ഒരു പാര്‍ട്ടിക്കും പിന്തുണ കൊടുക്കുന്ന പ്രസ്താവനയും നടത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button