KeralaLatest NewsNews

സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക് ഒടുവില്‍ അവസാനിച്ചത് കൊലപാതകത്തില്‍

കൊച്ചി: സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക് ഒടുവില്‍ അവസാനിച്ചത് കൊലപാതകത്തില്‍. അങ്കമാലിയിലെ ചമ്പന്നൂരിലാണ് സംഭവം. പെരുമ്പാവൂര്‍ ആയത്തുപടി ജോയലാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ ഇടുക്കി സ്വദേശി തെക്കേ കളത്തിങ്കല്‍ ഷാജുവിനെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ചമ്പന്നൂര്‍ എഫ്സിഐ ഗോഡൗണിനു സമീപമാണ് സംഭവം നടന്നത്.

സുഹൃത്തുക്കളായ ജോയലും ഷാജുവും തമ്മില്‍ ഒന്നര മാസം മുന്‍പുണ്ടായ വഴക്കിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് സൂചന. ഒരു മാസം മുന്‍പുണ്ടായ വഴക്കിന് ശേഷം ഞായറാഴ്ച പകലും ഇരുവരും തമ്മില്‍ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തുവച്ച് തര്‍ക്കം ഉണ്ടായി. സുഹൃത്തുക്കള്‍ ഇടപെട്ടാണ് രണ്ടുപേരെയും പറഞ്ഞു വിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് രാത്രി ജോയല്‍, ചമ്പന്നൂരില്‍ ഷാജു താമസിക്കുന്ന വാടക വീട്ടില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംസാരിച്ചു നില്‍ക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് ഷാജു കത്തിയെടുത്ത് ജോയലിനെ കുത്തിവീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ ജോയലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

Related Articles

Post Your Comments


Back to top button