KeralaLatest NewsNews

ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ 10 വര്‍ഷം മുന്‍പത്തെ ദുരൂഹമരണം തെളിയിക്കാന്‍ കുഴിമാടം തുറന്നു പരിശോധന നടത്തി

തിരുവനന്തപുരം : 10 വര്‍ഷം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആദര്‍ശിന്റെ മൃതദേഹം റീ-പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. കൊലപാതകമാണെന്ന് ഉറപ്പുണ്ടെങ്കിലും പ്രതിയെ കിട്ടാനായാണ് രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ഇതിനായി കുഴിമാടം തുറന്നു പരിശോധന നടത്തി. മെഡിക്കല്‍ കോളജില്‍നിന്നുള്ള ഫൊറന്‍സിക് സംഘം ശരീരഭാഗങ്ങള്‍ ശേഖരിച്ചു. പരിശോധനയ്ക്കാവശ്യമായ ശരീരഭാഗങ്ങള്‍ കുഴിമാടം തുറന്നപ്പോള്‍ ലഭിച്ചു എന്നാണ് ഫൊറന്‍സിക് സംഘം പറഞ്ഞതെന്നു ക്രൈംബ്രാഞ്ച് എസ്പി ഷാനവാസ് പറഞ്ഞു. സത്യം പുറത്തുവരാന്‍ ഏതറ്റംവരെയും പോകുമെന്ന് ആദര്‍ശിന്റെ അമ്മ ഷീജ മാധ്യമങ്ങളോട് പറഞ്ഞു.

ഭരതന്നൂര്‍ രാമരശ്ശേരി വിജയവിലാസത്തില്‍ വിജയന്റെയും ഷീലയുടേയും മകനായ ആദര്‍ശ് വിജയനെ വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതു കൊലപാതകമാണെന്നു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുഴിമാടം തുറന്നു പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ച വന്നതിനെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.

2009 ഏപ്രില്‍ അഞ്ചിനു വൈകിട്ടാണ് ആദര്‍ശിനെ കാണാതാകുന്നത്. പാല്‍ വാങ്ങാനായി അടുത്ത കടയിലേക്ക് പോയ ആദര്‍ശിനെ രാമശ്ശേരി പാടത്തിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുങ്ങിമരണമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കു പിന്നില്‍ ക്ഷതമേറ്റിട്ടുണ്ടെന്നു വ്യക്തമാക്കിയിരുന്നെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ല. മുങ്ങിമരണമെന്നാണ് എസ്‌ഐ കേസ് ഡയറിയില്‍ രേഖപ്പെടുത്തിയത്. ജനകീയ പ്രതിഷേധങ്ങള്‍ക്കുശേഷമാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കും സുഷുമ്‌ന നാഡിക്കുമേറ്റ മര്‍ദനമാണ് മരണകാരണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്വാസകോശത്തില്‍ വെള്ളം കയറിയിരുന്നില്ല. കുളത്തിന്റെ കരയില്‍നിന്നും കിട്ടിയ ആദര്‍ശിന്റെ വസ്്രതത്തില്‍ പീഡനത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. കുളത്തില്‍നിന്ന് മണ്‍വെട്ടിയുടെ കൈ കണ്ടെത്തിയിരുന്നു. മര്‍ദിച്ചു കൊന്നശേഷം കുളത്തിലിട്ടതാകാം എന്നാണു നിഗമനം. വസ്ത്രത്തില്‍നിന്ന് ലഭിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധന നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button