KeralaLatest NewsNews

ശബരിമല യുവതി പ്രവേശനം അനുവദിക്കില്ലെന്നത് ബി ജെ പി മാനിഫെസ്റ്റോയിൽ ഉള്ള കാര്യം;- കുമ്മനം രാജശേഖരൻ

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനം അനുവദിക്കില്ലെന്നത് ബി ജെ പി മാനിഫെസ്റ്റോയിൽ ഉള്ള കാര്യമാണെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. കേരളത്തിൽ ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കാൻ ബി ജെ പിക്ക് കഴിഞ്ഞു. എന്‍എസ്എസ് നിലപാട് തങ്ങള്‍ക്ക് അനുകൂലമാണെന്നത് യുഡിഎഫിന്‍റെ പ്രചരണം മാത്രമാണെന്നും കുമ്മനം പറഞ്ഞു. ശരിദൂരമെന്നാൽ യുഡിഎഫ് അനുകൂല നിലപടാണെന്ന് എൻസ്എസ് ഡയറക്ടര്‍ ബോർഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്‍റുമായ സംഗീത് കുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുമ്മനത്തിന്‍റെ പ്രതികരണം.

ALSO READ: നെതര്‍ലാന്‍ഡ്‌സിന്റെ ഭരണാധികാരി ഇന്ത്യയിൽ; കേരളത്തിലും സന്ദർശനം നടത്തും

അതേസമയം, എൽ ഡി എഫും, കോൺഗ്രസ്സും വിശ്വാസികളെ വഞ്ചിക്കുകയാണ്. നിയമ സഭയിൽ ബില്ല് അവതരിപ്പിച്ച് ശബരിമല യുവതി പ്രവേശനത്തെ എതിർക്കാൻ സംസ്ഥാന സർക്കാരിനും, ആ ആവശ്യം ഉന്നയിച്ച് സഭയിൽ സമ്മർദ്ദം ചെലുത്തുവാൻ കോൺഗ്രസിനും സാധിക്കും. എന്നാൽ ഇരു മുന്നണികളും ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ചെയ്‌തത്‌. കുമ്മനം പറഞ്ഞു.

ALSO READ: കോടിയേരിയുടേത് തെരഞ്ഞെടുപ്പ് വാഗ്ദാനം; പാർട്ടി സെക്രട്ടറിയെ ശക്തമായി വിമർശിച്ച് വെള്ളാപ്പള്ളി

ചെറുവള്ളി എസ്റ്റേറ്റ് വിമാത്താവള പദ്ധതിക്ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ ഭൂമി കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇതിന് പിന്നില്‍ കച്ചവട താൽപര്യമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button