KeralaLatest NewsIndia

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചു മൂടിയത് ജീവനോടെ

സുനിലിന്റെ മര്‍ദ്ദനത്തില്‍ സാവിത്രിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്.

കൊല്ലം: സ്വത്തിന്റെ പേരില്‍ മകന്‍ കൊന്ന് കുഴിച്ചു മൂടിയ അമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലം ചെമ്മാമുക്ക് നീതി നഗര്‍ സ്വദേശി സാവിത്രിയമ്മ ക്രൂരമര്‍ദ്ദനത്തിനു ശേഷം ശ്വാസം മുട്ടിയാണു കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അത് കൊണ്ട് തന്നെ സുനില്‍ അമ്മ സാവിത്രിയെ ജീവനോടെയാണു കുഴിച്ചു മൂടിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കഴുത്ത് ഞെരിച്ചുള്ള കൊലയ്ക്കും സാധ്യതയുള്ളതായി കരുതുന്നു.

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസില്‍ അറസ്റ്റിലായ ബാങ്കിന്റെ മുന്‍ എംഡി ജോയ് തോമസ് മതംമാറി പിഎയെയും വിവാഹം കഴിച്ചു, ഞെട്ടലോടെ ആദ്യഭാര്യ

വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഇതു വ്യക്തമാകൂ.സുനിലിന്റെ മര്‍ദ്ദനത്തില്‍ സാവിത്രിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. നിലത്തിട്ടു ചവിട്ടിയപ്പോഴായിരിക്കാം വാരിയെല്ലുകള്‍ ഒടിഞ്ഞിരിക്കുകയെന്നാണു നിഗമനം. തലയ്ക്കു പിന്നില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. ഇതു തല പിടിച്ചു ഭിത്തിയില്‍ അടിച്ചപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.രണ്ടരലക്ഷം രൂപയ്ക്കു വേണ്ടി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് മകന്‍ നിരന്തരമായി അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രവാസിയുടെ ഭാര്യയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയില്‍, കൊലപാതകത്തിന് കാരണം മകൾ വിവാഹാഭ്യർത്ഥന നിരസിച്ചത്

സ്വത്തിന്റെ പേരില്‍ മകന്‍ അമ്മയെ ഉപദ്രവിക്കാറുള്ളതായി നാട്ടുകാരും പറഞ്ഞു. അമ്മയെ കാണാതായതോടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ അഞ്ചുമുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. ഇതിനു പിറകെ സുനിലും അമ്മയെ കാണാനില്ലെന്ന പരാതി നല്‍കി.അമ്മ ഇടയ്ക്കിടെ ഇങ്ങനെ പോകാറുണ്ടെന്നും പിന്നീട് കുറച്ചു കഴിഞ്ഞ് വരുമെന്നും എന്നാല്‍ ഇത്തവണ വൈകുന്നുവെന്നുമായിരുന്നു പരാതി അന്വേഷിക്കുന്നതിനിടെ സുനില്‍ നല്‍കിയ മൊഴി.

shortlink

Related Articles

Post Your Comments


Back to top button