KeralaLatest News

കൊല്ലത്ത് മ​ദ്യ​ല​ഹ​രി​യി​ല്‍ സുഹൃത്തിന്‍റെ അടിയേറ്റ് യുവാവ് മരിച്ചു

രാ​ത്രി വീ​ട്ടി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്ന ജോ​സി​നെ വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​യി ശി​വ​പ്ര​ശാ​ന്ത് മ​ര്‍​ദി​ക്കുകയായിരുന്നു .

കൊല്ലം: കു​ണ്ട​റയിൽ മ​ദ്യ​ല​ഹ​രി​യി​ല്‍ തര്‍ക്കത്തെ തുടര്‍ന്ന് യു​വാ​വ് സുഹൃത്തിന്റെ അ​ടി​യേ​റ്റു​മ​രി​ച്ചു . സംഭവവുമായി ബന്ധപ്പെട്ട സു​ഹൃ​ത്ത് ശി​വ​പ്ര​ശാ​ന്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു . അ​ഞ്ചാ​ലും​മൂ​ട് കു​രീ​പ്പു​ഴ ത​ണ്ടേ​ക്കാ​ട് കോ​ള​നി​യി​ല്‍ ജോ​സ് മാ​ര്‍​സ​ലി​ന്‍ (34) ആ​ണ് കൊല്ലപ്പെട്ടത് . രാ​ത്രി വീ​ട്ടി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്ന ജോ​സി​നെ വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​യി ശി​വ​പ്ര​ശാ​ന്ത് മ​ര്‍​ദി​ക്കുകയായിരുന്നു .

ഒ​രു ജോ​ലി​യു​ടെ കാ​ര്യം സം​സാ​രി​ക്കാ​നെ​ന്ന് പ​റ​ഞ്ഞാ​ണ് ശി​വ​പ്ര​ശാന്ത് ജോ​സി​നെ വീ​ട്ടി​ല്‍​നി​ന്ന് വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു പോ​യ​ത് . മൂ​ക്കി​ല്‍​നി​ന്നു ര​ക്ത​മൊ​ലി​ച്ച്‌ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ന്ന ജോ​സി​നെ സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ വീ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല .

‘ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചും പീഡിപ്പിച്ചു’: തിരുവനന്തപുരത്തു കൂട്ട ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ശി​വ​പ്ര​ശാ​ന്തി​നെ ജോ​സ് ക​ളി​യാ​ക്കി . ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണു വി​വ​രം .പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button