Latest NewsNewsInternational

വെറുതെയല്ല ഭാര്യ; ഓട്ടമത്സരത്തിന്റെ സമ്മാനത്തുക ഭാര്യയുടെ ഭാരത്തിന്റെ അഞ്ചിരട്ടി-വ്യത്യസ്തമായൊരു മത്സരം

വെറുതെയല്ല ഭാര്യയെന്ന് തെളിയിക്കുന്ന മത്സരമാണ് നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്നത്. വൈഫ് ക്യാരീയിങ് ചാമ്പ്യന്‍ഷിപ്പ് എന്ന മത്സരത്തിന്റെ സമ്മാനമാണ് രസകരം. ഭാര്യയുടെ ഭാരമെത്രയാണോ അതിന്റെ 5 ഇരട്ടിയാണ് സമ്മാനത്തുക. കഴിഞ്ഞില്ല ഭാരത്തിനനുസരിച്ച് അത്രയും അളവില്‍ ബിയറും. സമ്മാനം കേട്ടാല്‍ ആരുമൊന്ന് റെഡിയാകും മത്സരത്തിന്. എന്നാല്‍ ഭാര്യയെ ചുമലിലേറ്റി ഓടുകയെന്നത് അത്ര നിസാരമല്ലെന്നാണ് ഇവിടുത്തുകാര്‍ക്ക് പറയാനുള്ളത്. ആദ്യം മണ്ണും വെള്ളവും നിറച്ച് ചെളിയായിക്കിടക്കുന്ന ഒരു കുഴിയാണ് കടക്കേണ്ടത്.

അടുത്തത് തടികൊണ്ടുള്ള കടമ്പ കടക്കണം. മൂന്നാമത്തേതും അവസാനത്തേതുമായ ലാപ്പില്‍ ഒരു മണ്‍കൂനയാണ് കടക്കേണ്ടത്. ഇത്തവണ നടന്ന മത്സരത്തില്‍ ആവേശത്തോടേ ഭാര്യയെ തലകീഴാക്കി തോളിലേറ്റി 3 കടമ്പകളും നിഷ്പ്രയാസം കടന്ന ജെറോമും ഒലീവിയയും ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആദ്യമായായിരുന്നു ഇവര്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. 55.95 സെക്കന്റിലാണ് ഇവര്‍ ഒന്നാമതെത്തിയതെന്നതാണ് ശ്രദ്ധേയം. ഇവര്‍ക്ക് ലഭിച്ച സമ്മാനം 555 യുഎസ് ഡോളറും ആറ് കെയ്‌സ് ബിയറുമാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close