Latest NewsIndia

തെലങ്കാനയിലെ ബസ് സമരം: ഒരു ആർടിസി ജീവനക്കാരന്‍കൂടി ആത്മഹത്യ ചെയ്തു, സ്‌കൂളുകൾക്ക് ഒരാഴ്ചകൂടി അവധി

ഖമ്മം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീനിവാസ റെഡ്ഢി ഇന്നലെ തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.

ഹൈദരാബാദ്: തെലങ്കാനയിലെ ബസ് സമരവുമായി ബന്ധപ്പെട്ട് ഒരു എസ്‌ആര്‍ടിസി ജീവനക്കാരന്‍ കൂടി ആത്മഹത്യ ചെയ്തു. റാണിഗഞ്ജ് ഡിപ്പോയിലെ കണ്ടക്ടര്‍ സുദര്‍ശന്‍ ആണ് തൂങ്ങി മരിച്ചത്. ഇതിനിടെ ബസ് സമരം കാരണം സ്‌കൂളുകൾക്ക് ഒരാഴ്ച കൂടി അവധി നൽകി തെലങ്കാന സർക്കാർ.ബസ് സമരത്തില്‍ പങ്കെടുത്തവരെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ ഖമ്മം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീനിവാസ റെഡ്ഢി ഇന്നലെ തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.

കറവ പശുവിനെ വീട്ടിൽ നിന്നും മോഷ്ടിച്ച് അറുത്ത ആൾ അറസ്റ്റിൽ

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ടിഎസ്‌ആര്‍ടിസി) സര്‍ക്കാരില്‍ ലയിപ്പിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി ജീവനക്കാര്‍ സമരം ചെയ്യുകയാണ്. അതേസമയം, സര്‍ക്കാറിനെതിരെ സമരം ചെയ്ത 48000 സമരക്കാരെ പുറത്താക്കി പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.തൊഴിലാളികള്‍ നടത്തിയ സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി.

തൊഴിലാളികള്‍ക്ക് സസ്പെന്‍ഷന്‍, പുറത്താക്കല്‍ നോട്ടീസ് എന്നിവ അയച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്കുള്ളില്‍ ജോലിക്കെത്താവരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button