Latest NewsKeralaNews

വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ചു.

Read also: ഗതാഗത നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുന്നത് നിർത്തി

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇടിമിന്നിലും കാറ്റിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴയുണ്ടാവുമെന്നാണ് പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button