KeralaLatest NewsNews

ഭാര്യയോട് ചെയ്യാൻ പറ്റാത്ത രതിവൈകൃതങ്ങൾ മുഴുവൻ കാട്ടികൂട്ടുന്ന പകൽ മാന്യന്മാരുടെ കഥകൾ; വേശ്യാ പരാമര്‍ശത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കലാ മോഹന്‍

ജസ്‌ല മാടശ്ശേരിയ്ക്കെതിരായ വേശ്യാ പരാമര്‍ശത്തില്‍ പ്രതികരണവുമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കലാ മോഹന്‍. ഒരു സ്ത്രീയെ ഭയപെടുത്താനുള്ള അവസാനത്തെ വാക്കാണ് ചീത്തപ്പേരാണ് അത്. വെറും ഒരു പുരുഷൻ അതിൽ വിശ്വസിക്കും. പക്ഷെ, ആണൊരുത്തൻ അതിൽ അവളെ അളക്കില്ലെന്നും കലാ മോഹന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഈ നാട്ടിൽ ഏറ്റവും കൂടുതൽ ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു വിഭാഗം സ്ത്രീകളുണ്ട്.. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി സ്വന്തം ശരീരം പുരുഷന്റെ കാമദാഹത്തിനു വിട്ടു കൊടുക്കുന്നവർ.. ഭാര്യയോട് ചെയ്യാൻ പറ്റാത്ത രതിവൈകൃതങ്ങൾ മുഴുവൻ കാട്ടികൂട്ടുന്ന പകൽ മാന്യന്മാരുടെ കഥകൾ നിറഞ്ഞു മാത്രമാണ് വേശ്യയുടെ ശരീരം നാറുന്നത്.. അവൾക്കു കാമദാഹം ആണെങ്കിൽ,ആ മുറിവുകൾ അവൾ ഏറ്റു വാങ്ങേണ്ടതില്ലെന്നും അവര്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഈ അടുത്ത് ഒരാൾ എന്നോട് പറഞ്ഞു,
കൗൺസലിംഗ് ആയാലും ശ്രദ്ധിക്കണം..
ആണുങ്ങൾ പലവിധം ആണ്..
ഒരു ചീത്ത പേര് മോൾക്ക് വരരുത് എന്ന്..
ക്രൂരമായ വാക്കുകൾ താങ്ങാൻ പറ്റാത്ത ഒരു അപ്പാവി സുഹൃത്ത് ആയതിനാൽ ഞാൻ ഇങ്ങനെ മറുപടി കൊടുത്തു..

ചീത്ത പേരിനോട് പേടിയില്ല, പക്ഷെ ഒരാഗ്രഹം ഉണ്ട്..
എനിക്കു താല്പര്യം ഉള്ള ഒരാളിന്റെ പേരോടൊപ്പമെ എനിക്ക് ചീത്ത പേര് കേൾക്കാവു എന്ന്..

പിന്നെ എന്റെ മോളെ അത്രയും ഇടുങ്ങിയ ചിന്താഗതിക്കാരൻ കെട്ടേണ്ട !

എന്താണ് ഈ ചീത്ത പേര്?
അതായത് ആണിന്റെ കൂടെ കിടക്കുന്നവൾ എന്നാണോ?
അതൊരു പ്രകൃതി നിയമം അല്ലേ?
എതിർലിംഗത്തോടൊപ്പം ശയിക്കാൻ താല്പര്യം ഉള്ളവർ അങ്ങനെ ചെയ്യട്ടെ..
അതല്ല, മറ്റു താല്പര്യം എങ്കിൽ അങ്ങനെയും !

പക്ഷെ അതൊരു ബലാത്സംഗം ആകരുത്..

ഈ നാട്ടിൽ ഏറ്റവും കൂടുതൽ ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു വിഭാഗം സ്ത്രീകളുണ്ട്..
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി സ്വന്തം ശരീരം പുരുഷന്റെ കാമദാഹത്തിനു വിട്ടു കൊടുക്കുന്നവർ..

പത്രത്തിൽ, അല്ലേൽ ചാനലിൽ കാണുന്ന വാർത്തകളുടെ തുണ്ടും കയ്യിൽ പിടിച്ചു വീമ്പു പറയുന്ന കൂട്ടത്തിൽ എന്നെ പെടുത്തരുത്..
ഇറങ്ങി ചെന്നു കണ്ട ജീവിതം ആണെന്റെ പാഠപുസ്തകം..

സല്മയുടെ ജീവിതം അവരുടെ തന്നെ ആഗ്രഹത്തിൽ ഞാൻ പലയിടത്തും പറഞ്ഞിട്ടുണ്ട്..
‘മലയാളികൾ പന്നന്മാരാണ് സാറെ %&*
ഇതെല്ലാം സഹിച്ചിച്ചാലും കാശു തരാതെ മുങ്ങും..
ബംഗാളി കൂലിവേലക്കാർ അതിലൊക്കെ അന്തസ്സുണ്ട്..
ഇരുനൂറു രൂപ കിട്ടും !
സമൂഹത്തിൽ, ആ പെണ്ണിന് വേശ്യ എന്ന് വിളിപ്പേര്..
പക്ഷെ അവളെ പുഛിക്കരുത്, അപമാനിക്കരുത്…

ഭാര്യയോട് ചെയ്യാൻ പറ്റാത്ത രതിവൈകൃതങ്ങൾ മുഴുവൻ കാട്ടികൂട്ടുന്ന പകൽ മാന്യന്മാരുടെ കഥകൾ നിറഞ്ഞു മാത്രമാണ് വേശ്യയുടെ ശരീരം നാറുന്നത്..
അവൾക്കു കാമദാഹം ആണെങ്കിൽ,ആ മുറിവുകൾ അവൾ ഏറ്റു വാങ്ങേണ്ടതില്ല..

നോവിന്റെ അസഹ്യതയിൽ തെറി വിളിച്ചു പോയിട്ടുണ്ടെന്ന്, പറയും ചിലർ..
കടിച്ചു പിടിച്ചു കിടക്കും, മക്കളുടെ സ്കൂളിൽ ഫീസ്‌ കെട്ടാനുള്ള അവസാനതീയതി അടുത്തു എന്ന് ഓർക്കുമ്പോൾ എന്ന് പറയും മറ്റുചിലർ..

അവരാരും ഒരു കുടുംബം തകർക്കുന്നവരല്ല..
മുഖങ്ങൾ അവർ ഓർക്കാറില്ല..
കുപ്പിച്ചില്ലു കൊണ്ട് വരഞ്ഞു കീറിയ ശരീരം പൊതിഞ്ഞു പിടിച്ചു മരവിപ്പോടെ കിടക്കവിട്ട് പോകുമ്പോൾ,
അവരിൽ ഈശ്വരാ എന്നൊരു നിലവിളി പോലും ഉണ്ടാകില്ല..

ഭൂമിയിൽ ഇത്രയും നാൾ സുഖമായി ജീവിച്ചു എന്നതിന്റെ കൂലിയായി സമൂഹത്തെ സ്നേഹിച്ചാൽ,
ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെ വിധിക്കാൻ കെൽപ്പുണ്ടാകില്ല..

സാക്ഷരത പൂർണമായും അവകാശം പറയുന്ന കേരളത്തിന്റെ മുക്കും മൂലയിലും ഒരുപാട് ജന്മങ്ങളുണ്ട്..
ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവർ..
വല്ല കൂലി വേലയും ചെയ്തൂടെ എന്ന് ചോദിക്കാൻ എളുപ്പം.. യുദ്ധം നേരിട്ടവർക്കു മാത്രമേ അതിന്റെ കാഠിന്യം അറിയൂ..

ഒരു സ്ത്രീയെ ഭയപെടുത്താനുള്ള അവസാനത്തെ വാക്കാണ് ചീത്തപ്പേര് !
വെറും ഒരു പുരുഷൻ അതിൽ വിശ്വസിക്കും.
പക്ഷെ, ആണൊരുത്തൻ അതിൽ അവളെ അളക്കില്ല.. ❤??
#Stopinsultingwomen ##

( സ്ത്രീയെ അധിക്ഷേപിക്കുന്നതിനു,
മനുഷ്യനെ കൊല്ലുന്നതിനു ഏത് രാഷ്ട്രീയം എന്ന് നോക്കുന്നവർക്കു ഇത് മനസ്സിലാകണം എന്നില്ല..
എനിക്കു രാഷ്ട്രീയം ഇല്ല..
നിലപാടുകൾ മാത്രമേ ഉള്ളു )

Related Articles

Post Your Comments


Back to top button