KeralaLatest NewsNews

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക പദ്ധതികള്‍ കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നു

കര്‍ഷകര്‍ക്ക് വിളനാശം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുവാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഫസല്‍ബീമാ പദ്ധതി കേരള സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് കര്‍ഷകമോര്‍ച്ച. പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നാളിതുവരെ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയില്ല. കര്‍ഷകരുടെ ഉന്നമനത്തിനു കേന്ദ്ര സര്‍ക്കാര്‍ നടപലക്കിയ കിസാന്‍ സമ്മന്‍ നിധി രാഷ്ട്രീയ ലാഭത്തിനു ആയി കേരളസര്‍ക്കാര്‍ ഈ പദ്ധതി അട്ടിമറിച്ചു. മലയോര കര്‍ഷകര്‍ കൂടുതലുള്ള കോന്നിയില്‍ വന്യ മൃഗ ശല്യം കാരണം വിള നശിക്കുന്ന കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്നും കര്‍ഷകമോര്‍ച്ച ആവശ്യപ്പെട്ടു.

കോന്നി സ്ഥാനാര്ഥി കെ സുരേന്ദ്രന്‍ റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കര്‍ഷകമോര്‍ച്ച നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി .കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രീസിഡന്റ സുരേഷ് കാദംബരി, സംസ്ഥാന സെക്രട്ടറി ജി രാജ് കുമാര്‍ .ജില്ലാ പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍. ജനറല്‍സെക്രട്ടറിമാരായ. വിനോദത്തിരുമുലപുരം. അനോജറാന്നി. സുരേഷ് കേശവപുരം. നിതീഷ് .കണ്ണന്‍ ചിറ്റൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button