KeralaLatest NewsNews

ജനവാസ മേഖലയില്‍ റോഡ് മുറിച്ച് കടന്ന് ഭീമന്‍ ഉടുമ്പ്

മലപ്പുറം: നിലമ്പൂരില്‍ ജനവാസ മേഖലയില്‍ നിന്നും റോഡ് മുറിച്ചു കടന്ന ഭീമന്‍ ഉടുമ്പിനെ പിടികൂടി. നിലമ്പൂര്‍ ചുങ്കത്തറ റോഡില്‍ മുട്ടിക്കടവ് ഭാഗത്ത് നിന്നും വനം വകുപ്പ് ആണ് ഉടുമ്പിനെ പിടികൂടിയത്. ഇത്രയും വലിയ ഉടുമ്പിനെ അടുത്തൊന്നും പിടികൂടിയിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ആര്‍ആര്‍ടിയിലെ ഫോറസ്റ്റര്‍ അബ്ദുള്‍ റഷീദ്, പാമ്പുപിടുത്ത വിദഗ്‌നായ അസീസ്, ഡ്രൈവര്‍ തോമസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വൈകുന്നേരം കാട്ടിലേക്ക് ഇതിനെ അയക്കും. ഉടുമ്പ് ഇപ്പോള്‍ വനം വകുപ്പിന്റെ ആര്‍ ആര്‍, ടി വിഭാഗത്തിന്റെ അരുവാക്കോട് ഓഫീസിലാണുള്ളത്. റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു തുടര്‍ന്ന് വനം വകുപ്പ് ആര്‍ആര്‍ടി ടീം എത്തി ഉടുമ്പിനെ പിടിച്ച് കൂട്ടിലടക്കുകയായിരുന്നു.

READ ALSO: ഭാര്യയോട് ചെയ്യാൻ പറ്റാത്ത രതിവൈകൃതങ്ങൾ മുഴുവൻ കാട്ടികൂട്ടുന്ന പകൽ മാന്യന്മാരുടെ കഥകൾ; വേശ്യാ പരാമര്‍ശത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കലാ മോഹന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button