Latest NewsNewsIndia

പണത്തെച്ചൊല്ലി തര്‍ക്കം: ലൈംഗിക തൊഴിലാളിയെ യുവാവ് കുത്തിക്കൊന്നു

മുംബൈ•കാമാത്തിപ്പുര മുറിയിൽ ലൈംഗികത്തൊഴിലാളിയെ 28 കാരൻ കുത്തിക്കൊലപ്പെടുത്തി. ഒരു സിനിമാ ഹാളിൽ പ്യൂണായി ജോലി ചെയ്യുന്ന ജിതേന്ദ്ര സിംഗ് ആണ് പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 30 കാരിയായ രേഷ്മ ഷെയ്ഖിനെ കൊലപ്പെടുത്തിയത്.

സിങ്ങും രേഷ്മയും തമ്മിലുള്ള തർക്കം മോശമായ രീതിയിലേക്ക് നീങ്ങിയപ്പോള്‍ സിംഗ് ഷെയ്ഖിനെതിരെ ആക്രോശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. തന്നെ ദുരുപയോഗം ചെയ്യരുതെന്ന് അവൾ പറഞ്ഞപ്പോള്‍ സിംഗ് കൂടുതൽ അക്രമാസക്തനായി കത്തി പുറത്തെടുത്ത് രേഷ്മയെ കുത്തുകയായിരുന്നു. തലയിലും വയറ്റിലും കുത്തിയതിനു പുറമേ തൊണ്ടയും അറുത്ത ശേഷമാണ് സിംഗ് നിര്‍ത്തിയത്.

സഹായത്തിനായി യുവതി നിലവിളിക്കുന്നത് കേട്ട് നാട്ടുകാർ മുറിയിലേക്ക് ഓടിയെത്തിയപ്പോള്‍ കത്തിയുമായി നില്‍ക്കുന്ന സിംഗിനെയാണ് കണ്ടത്.

നാട്ടുകാരിലൊരാളായ ഷെഹ്ബാസ് മർച്ചന്റ് ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, അയാളെയും സിംഗ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മര്‍ച്ചന്റ് സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രേഷ്മയുടെ ഭര്‍ത്താവ് ഭർത്താവ് കിഷൻ മണ്ഡൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close