Latest NewsNewsIndia

പി ചിദംബരത്തെ അറസ്റ്റ് ചെയ്യണമെന്ന എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യം : കോടതി തീരുമാനമിങ്ങനെ

ന്യൂ ഡൽഹി : ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനും,കസ്​റ്റഡിയില്‍ ചോദ്യം ചെയ്യാനും എൻഫോഴ്‌സ്‌മെന്റിനു അനുമതി നൽകി ഡൽഹി സിബിഎ കോടതി. ചിദംബര​ത്തിന്റെ അന്തസിനേയും സ്വകാര്യതയെയും മാനിച്ചുകൊണ്ടായിരിക്കണം ചോദ്യം ചെയ്യലെന്നു കോടതി നിർദേശിച്ചു. കള്ളപ്പണം തടയല്‍ നിയമവുമായി ബന്ധ​പ്പെട്ട് ചിദംബരത്തെ​ കസ്​റ്റഡിയില്‍​ ചോദ്യം ചെയ്യേണ്ടത്​ ആവശ്യമാണെന്ന്​ എൻഫോഴ്‌സ്‌മെന്റിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്​ച പ്രത്യേക സി.ബി.ഐ കോടതിയില്‍ അറിയിച്ചിരുന്നു. ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍ ആഗസ്റ്റ് 21 മുതല്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ് ഇപ്പോൾ ചിദംബരം. ഈ മാസം17ന് കസ്​റ്റഡി കാലാവധി അവസാനിക്കും.

Also read : കോൺഗ്രസ് കാശ്മീരിനെ കുരുതിക്കളമാക്കി; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ദ്രാണിയും, ഭര്‍ത്താവ്​ പീറ്റര്‍ മുഖര്‍ജിയും ആരംഭിച്ച ​ ഐ.എന്‍.എക്​സ്​ മീഡിയക്ക്​ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്​സാഹന ബോര്‍ഡിന്‍റെ സമ്മതപത്രം ലഭ്യമാക്കുവാൻ അന്ന്​ ധനമന്ത്രിയായിരുന്ന ചിദംബരം സഹായിച്ചെന്നാണ് കേസ്. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തിയുടെ കമ്പനിക്ക്​ വിദേശ പണം വാങ്ങിയാണ് ​ ഐ .എന്‍.എക്​സിന്​ അനുമതി നല്‍കിയതെന്നു ഇന്ദ്രാണി കുറ്റസമ്മത മൊഴി നല്‍കി മാപ്പുസാക്ഷിയായതിന്​ പിന്നാലെ​ ചിദംബരം അറസ്​റ്റിലാവുകയായിരുന്നു. ഇന്ദ്രാണി ഇപ്പോൾ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ കഴിയുകയാണ്​

shortlink

Related Articles

Post Your Comments

Related Articles


Back to top button