Latest NewsNewsBusiness

ഓഹരി വിപണി ഉണർന്ന് തന്നെ : വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലും ഓഹരി വിപണി ഉണർന്ന് തന്നെ. ചൊവ്വാഴ്ച്ച സെന്‍സെക്സ് 106 പോയിന്റ് ഉയർന്നു 38320ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 11367ലുമാണ് വ്യാപാരം. ബിഎസ്ഇയിലെ 713 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, 603 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. ഏഷ്യന്‍ സൂചികകള്‍ ഉള്‍പ്പടെയുള്ള ആഗോള വിപണികള്‍ നേട്ടത്തലെത്തി.

Also read : ഊബറിന്റെ വർദ്ധിച്ചു വരുന്ന നഷ്ടം നികത്താൻ, പുതിയ തീരുമാനങ്ങളുമായി രംഗത്ത്

ഐഒസി, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, ടിസിഎസ്, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, വേദാന്ത, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, യുപിഎല്‍, ഗ്രാസിം, വിപ്രോ, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം.

Tags

Related Articles

Post Your Comments


Back to top button
Close
Close