Life Style

മയക്കുമരുന്ന്; ജീവൻ നശിപ്പിക്കുന്ന വിപത്ത് ഒഴിവാക്കുക

ഒരു തമാശയ്ക്കായിരിക്കും പലപ്പോഴും പലരും ഉത്തേജകങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നത്. പതുക്കെ പതുക്കെ ഒഴിവാക്കാനാകാതെ ആസക്തിയിലേയ്ക്ക് വഴിമാറുന്നു. മയക്കുമരുന്നുകളുടെ ആസക്തി ഗുരുതരമായ മാനസിക, ശാരീരിക, വ്യക്തിത്വ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ആസകതനായ വ്യക്തി അയാള്‍ വിചാരിച്ചാലും അതില്‍ നിന്നും അനായാസമായി പിന്‍മാറാന്‍ കഴിയില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാക്കുകയോ മന്ദീഭവിക്കുകയോ ചെയ്യും. കാരണം മയക്കു മരുന്നുകള്‍ തലച്ചോറിലെ ഞരമ്പുകളിലൂടെ സംരേക്ഷണത്തിന് സഹായിക്കുന്ന അമിനോ രാസവസ്തു ഡോപോമിന്‍ന്റെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്. തലച്ചോറിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് സന്ദേശം അയയ്ക്കാനുള്ള കഴിവിനെ ഇത് സ്വാധീനിക്കും.

ALSO READ: റോഡുകളെ ശവപ്പറമ്പാക്കാൻ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

ആഗോളജനസംഘ്യയുടെ 2.8 ശതമാനം മുതല്‍ 4.5 ശതമാനം വരെ മയക്ക് മരുന്നിന് അടിമപ്പെട്ടവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പറയുന്നത്. കേരളാ പോലീസിന്റെ ഷാഡോ സംഘമാണ് മയക്ക്മരുന്ന് സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നത്. 2 വനിതകളടക്കം 30 പേരടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്ത് മാത്രം കേരളാ പോലീസിന്റെ ഷോഡോ സംഘത്തിലുള്ളത്. ഇവര്‍ക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പല അന്വേഷണങ്ങളുടേയും ചുരുളഴിയുന്നത്.

ALSO READ: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിതാലി രാജിന് അഭിമാന നേട്ടം

നിരവധി സോഴ്സുകളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. മുന്‍പ് ഇത്തരം കേസുകളില്‍ പിടികൂടി ശിക്ഷിക്കപ്പെട്ടവരും, മാനസാന്തരം വന്നവരും ഇന്ന് പോലീസുകാരുടെ നല്ല സ്രോതസ്സുകളാണ്. മാഫിയകളുടെ നീക്കങ്ങള്‍ അറിയാവുന്ന പ്രദേശവാസികളും ഷാഡോ പോലീസിന്റെ വിവരദായകരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button